ലോകകപ്പ് ടീമിൽ കേദാർ ജാദവിന് പകരം പുതിയ താരം കടന്നു വന്നേക്കും ?

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോകകപ്പ് ടീമിൽ കേദാർ ജാദവിന് പകരം പുതിയ താരം കടന്നു വന്നേക്കും ?

മുംബൈ: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം അംഗം കേദാര്‍ ജാദവിന്റെ പരുക്ക് ഭേദമായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുന്നതിനു മുമ്പ് താരം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തില്ലെങ്കില്‍ പകരം താരത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഈ മാസം 22 നാണ് ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
'ബിസിസിഐ സെലക്ടര്‍മാര്‍ ജാദവിന്റെ ആരോഗ്യ നില ദിവസവും വിലയിരുത്തുന്നുണ്ട്.' ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്നേയാകും താരത്തെ ടീമിലുള്‍പ്പെടുത്തണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം വരിക.കഴിഞ്ഞദിവസം ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യ എ ടി മീനെ പ്രഖ്യാപിക്കുമ്പോഴും ജാദവിന്റെ ആരോഗ്യ നിലയെക്കുറിച്ച് ചര്‍ച്ചചെയ്തിരുന്നു. താരം പൂര്‍ണ്ണ ആരോഗ്യവാനല്ലെങ്കില്‍ പകരം താരത്തെ ഉള്‍പ്പെടുത്തിയേക്കും. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഉന്നയിക്കുന്നതുപോലെ പന്താകില്ല ജാദവിന്റെ പകരക്കാരനാവുക.

ജാദവിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നത്. താരത്തിന് പകരക്കാരനായി അക്‌സര്‍ പട്ടേലിനെയോ അമ്പാട്ടി റായുഡുവിനെയോ ആകും സെലക്ടര്‍മാര്‍ പരിഗണിക്കുക. പകരക്കാരുടെ പട്ടികയില്‍ നിന്ന് അക്‌സര്‍ പട്ടേലിനാകും സാധ്യത കൂടുതലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


LATEST NEWS