മഞ്ഞക്കുപ്പായത്തിലേക്ക് പെകൂസണും, നെമന്‍ജയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഞ്ഞക്കുപ്പായത്തിലേക്ക് പെകൂസണും, നെമന്‍ജയും

മുംബൈ: ഘാനയുടെ യുവതാരം കറേജ് പെകൂസണും സെര്‍ബിയന്‍ ഡിഫന്‍ഡര്‍ നെമന്‍ജ ലാകിക് പെസികും കേരള ബ്ലാസ്റ്റേഴ്‌സിലേക്ക്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഇരുവരും ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സി അണിയും. ഇരുവരുമായി കരാറൊപ്പിട്ട കാര്യം ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ സ്ഥിരീകരിച്ചു.

ഘാനയുടെ അണ്ടര്‍-23 താരവും അറ്റാക്കിങ് മിഡ്ഫീല്‍ഡറുമാണ് പെകൂസണ്‍. സ്ലോവാനിയന്‍ ക്ലബ്ബ് എഫ്.സി കോപ്പറില്‍ നിന്നാണ് പെകൂസണ്‍ മഞ്ഞക്കുപ്പായത്തിലേക്കെത്തുന്നത്.

മുന്‍നിരയുടെ തൊട്ടു പിന്നില്‍ കളിക്കുന്ന പെകൂസന്റെ ദൗത്യം സി.കെ വിനീതിനും ഇയാന്‍ ഹ്യൂമിനും പന്തെത്തിച്ചു കൊടുക്കലായിരിക്കും. മഞ്ഞപ്പടയുടെ പ്രിയതാരമായ ജോസൂട്ടന്റെ കുറവ് പെകൂസണ് നികത്താനാകുമെന്നാണ് ആരാധകര്‍ കരുതുന്നത്.

25-കാരനായ നെമന്‍ജ ഓസ്ട്രിയന്‍ ക്ലബ്ബ് കപ്‌ഫെന്‍ബെര്‍ഗറില്‍ നിന്നാണ് ബ്ലാസ്റ്റേഴ്‌സിന്റെ കൂടാരത്തിലെത്തിയത്. സെന്റര്‍ ബാക്കായ നെമന്‍ജ പ്രതിരോധത്തില്‍ സന്ദേശ് ജിങ്കനും റിനോ ആന്റോക്കുമൊപ്പം ബ്ലാസ്റ്റേഴ്‌സിനെ മുതല്‍ക്കൂട്ടാകും.

നാലാം സീസണില്‍ ഇയാന്‍ ഹ്യൂമിന് ശേഷം ബ്ലാസ്റ്റേഴ്സുമായി കരാറൊപ്പിടുന്ന വിദേശ താരങ്ങളാണ പെകൂസണും നെമന്‍ജയും.

നേരത്തേ ഐ.എസ്.എല്‍. ടോപ് സ്‌കോറര്‍ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് തട്ടകത്തില്‍ തിരിച്ചെത്തിച്ചിരുന്നു.


 


LATEST NEWS