കൊച്ചി നല്‍കിയ ആവേശം ഞാന്‍ മിസ് ചെയ്യുന്നുവെന്നും ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെന്നും മെഹ്താബ് ഹുസൈന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി നല്‍കിയ ആവേശം ഞാന്‍ മിസ് ചെയ്യുന്നുവെന്നും ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നുവെന്നും മെഹ്താബ് ഹുസൈന്‍

കൊച്ചി : ആരാധക വലുപ്പം കൊണ്ടും ആരവങ്ങള്‍ കൊണ്ടും ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ശ്രദ്ധേയമായ ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മുന്‍ ബ്ലാസ്റ്റേഴ്സ് താരം മെഹ്താബ് ഹുസൈന്റെ വാക്കുകളില്‍ നിന്നും മനസ്സിലാക്കാം ടീമിന്റെ പ്രാധാന്യം. 'കൊച്ചി നല്‍കിയ ആവേശം ഞാന്‍ മിസ് ചെയ്യുന്നു. പ്രൊഫഷണല്‍ കളിക്കാരാനായത് കൊണ്ട്് തന്നെ ടീമിന് വേണ്ടി ഞാന്‍ എന്റെ 100 ശതമാനവും നല്‍കും. എങ്കിലും ബ്ലാസ്റ്റേഴ്സിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നു.' മെഹ്താബ് പറഞ്ഞു. ഐഎസ്എല്‍ 2017 ന്റെ മുന്നോടിയായുള്ള പ്രസ്സ് മീറ്റിലാണ് മുന്‍ ബ്ലാസ്റ്റേഴ്സ് താരത്തിന്റെ പ്രതികരണം.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ മനം കവര്‍ന്ന താരം ഈ സീസണില്‍ ജംഷഡ്പൂര്‍ എഫ്.സിക്ക് വേണ്ടിയാണ് ബൂട്ടണിയുന്നത്. കോപ്പലിന്റെ കീഴില്‍ മികച്ച പ്രകടനമാണ് ബ്ലാസ്റ്റേഴ്സില്‍ മെഹ്താബ് കാഴ്ചവെച്ചത്. ജംഷഡ്പൂര്‍ എഫ്.സിയിലും ഈ കഴിവ് പുറത്തെടുക്കാനാകും എന്നാണ് കരുതുന്നത്. എന്നിരുന്നാലും തന്റെ പഴയ ടീമിനെതിരെ സീസണിലെ രണ്ടാം മത്സരത്തിനായി കൊച്ചിയിലേക്ക് കയറുമ്പോള്‍ താരത്തിന് മനസ്സില്‍ നിറയെ ആകാംക്ഷയാണ്.


 


LATEST NEWS