അവസാന നിമിഷം പാളി; വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവസാന നിമിഷം പാളി; വീണ്ടും സമനിലയില്‍ കുരുങ്ങി ബ്ലാസ്റ്റേഴ്‌സ്

കൊച്ചി: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ജ​യം കൈ​വി​ട്ട് മ​ഞ്ഞ​പ്പ​ട. ഒ​രു ഗോ​ളി​നു മു​ന്നി​ട്ടു​നി​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​നെ അ​വ​സാ​ന നി​മി​ഷം ഡ​ല്‍​ഹി​യും സ​മ​നി​ല​യി​ല്‍ പൂ​ട്ടി.

ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം മലയാളി താരം സി കെ വിനീതിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് ലീഡെടുത്തത്. 48-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കില്‍ ബോക്സിനുള്ളില്‍ വെച്ച്‌ വിനീതിന്റെ ഇടങ്കാലന്‍ ഷോട്ട് വലയിലെത്തുകയായിരുന്നു.

പിന്നീട് ഗോ​ളി​നാ​യി നി​ര​ന്ത​രം ശ്ര​മി​ച്ചു​കൊ​ണ്ടി​രു​ന്ന ഡ​ല്‍​ഹി 84-ാം മി​നി​റ്റി​ല്‍ ല​ക്ഷ്യം നേ​ടി. ക്ലോ​സ് റേ​ഞ്ച് ഹെ​ഡ​റി​ലൂ​ടെ കാ​ലു​ഡ​റോ​വി​ച്ച്‌ ഡ​ല്‍​ഹി​യെ ഒ​പ്പ​മെ​ത്തി​ച്ചു. 

ഇ​ഞ്ചു​റി ടൈ​മി​ന്‍റെ അ​വ​സാ​ന മി​നി​റ്റി​ല്‍ ഡ​ല്‍​ഹി ബോ​ക്സി​ല്‍ വി​നീ​തി​നെ ഫൗ​ള്‍ ചെ​യ്തെ​ങ്കി​ലും റ​ഫ​റി അ​നു​വ​ദി​ച്ചി​ല്ല. ഉ​റ​പ്പാ​യും ല​ഭി​ക്കേ​ണ്ടി​യി​രു​ന്ന പെ​നാ​ല്‍​റ്റി ബ്ലാ​സ്റ്റേ​ഴ്സി​നു ന​ഷ്ട​മാ​യി. 

കഴിഞ്ഞ മല്‍സരത്തില്‍ കൊച്ചിയില്‍ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ഇന്‍ജുറി ടൈമില്‍ ഗോള്‍ വഴങ്ങിയാണ് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ അകപ്പെട്ടത്. 


 


LATEST NEWS