നിർണായകമായ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പൊരുതി തോറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നിർണായകമായ മൽസരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് 2–1ന് പൊരുതി തോറ്റു

കൊച്ചി: സീസണില്‍ രണ്ടാം തവണയും എഫ് സി ഗോവയ്ക്കെതിരെ ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഗോവയുടെ ജയം. ഏഴാം മിനുട്ടില്‍ തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഗോള്‍ വഴങ്ങിയിരുന്നു. എന്നാല്‍ 29 മിനുട്ടില്‍ സി കെ വിനീതിലൂടെ കേരളത്തിന്റെ സമനില ഗോള്‍ നേടി. 76ആം മിനുട്ടില്‍ ഒരു ഫ്ലിക്കിംഗ് ഹെഡറിലൂടെ എഡു ബേഡിയ ആണ് ഗോവയുടെ വിജയഗോള്‍ നേടിയത്.

.@ckvineeth kept his calm to finish this goal!#LetsFootball #KERGOA pic.twitter.com/yq7yq2AYFK

— Indian Super League (@IndSuperLeague) January 21, 2018

എഡു ബേഡിയയുടെ ഗോള്‍ ഗോവയ്ക്കനുകൂലമായി ലഭിച്ച കോര്‍ണറിലൂടെയായിരുന്നു. കോർണർ കിക്കെടുത്ത ബ്രാൻഡൻ ഫെർണാണ്ടസ് പന്ത് എഡു ബേഡിയയിലെത്തിക്കുന്നു. പന്ത് ഭംഗിയായി ബ്ലാസ്റ്റേഴ്സ് വലയിലെത്തിച്ച് ബേഡിയ ഗോവയെ വീണ്ടും മുന്നിലെത്തിക്കുന്നു.

Excellent ball in by @BrandonFern10, and beautifully taken by Bedia! #LetsFootball #KERGOA https://t.co/y89Kq8dsnQ pic.twitter.com/WlACefTYxC

— Indian Super League (@IndSuperLeague) January 21, 2018

ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണ് ഗോവയ്ക്കെതിരെ വഴങ്ങിയിരിക്കുന്നത്. ഇതോടെ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ നോക്കൗട്ട് പ്രതീക്ഷകൾ സമ്മർദ്ദത്തിലായി. ആറാം ജയം സ്വന്തമാക്കിയ ഗോവ പോയിന്റു പട്ടികയിൽ നാലാം സ്ഥാനത്തേക്കുയർന്നു. ബ്ലാസ്റ്റേഴ്സിനെതിരെ സ്വന്തമാക്കിയ മൂന്നു പോയിന്റുൾപ്പെടെ 19 പോയിന്റുകളാണ് എഫ്സി ഗോവയ്ക്ക് സ്വന്തമായുള്ളത്.


LATEST NEWS