കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ   കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ   കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം

ഇന്‍ഡോര്‍:  കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ   കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ വിജയം. 31 റണ്‍സിനാണ് കൊല്‍ക്കത്തയുടെ വിജയം. 75 റണ്‍സെടുത്ത സുനില്‍ നരെയ്‌ന്റെയും 50 റണ്‍സെടുത്ത ദിനേഷ് കാര്‍ത്തിക്കിന്റെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 245-6 റണ്‍സെടുത്തു. പഞ്ചാബിന്റെ മറുപടി ബാറ്റിങ്ങ് 214-8 (20) റണ്‍സില്‍ അവസാനിച്ചു.

പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. കെ എല്‍ രാഹുലും ക്രിസ് ഗെയ്‌ലും തകര്‍ത്തടിച്ചപ്പോള്‍ പഞ്ചാബ് ആരാധകര്‍ ആവേശത്തിലായി. എന്നാല്‍ നിര്‍ണ്ണായക വിക്കറ്റുകള്‍ വീഴ്ത്തി ആന്‍ഡ്രെ റസ്സല്‍ മത്സരത്തില്‍ കൊല്‍ക്കത്തയ്ക്ക് മേല്‍ക്കൈ നല്‍കി. ആറാമത്തെ ഓവറിലെ അടുത്തടുത്ത പന്തുകള്‍ 21 റണ്‍സെടുത്ത ക്രിസ് ഗെയ്‌ലിനെയും റണ്ണൊന്നുമെടുക്കാത്ത മായങ്ക് അഗര്‍വാളിനെയുമാണ് റസ്സല്‍ വീഴ്ത്തിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് വേണ്ടി ഓപ്പണര്‍മാരായ ക്രിസ് ലിന്നും സുനില്‍ നരെയ്‌നും മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാല്‍ ആറാം ഓവറില്‍ 27 റണ്‍സെടുത്ത ലിന്നിനെ പുറത്താക്കി ആന്‍ഡ്ര്യൂ ടൈ പഞ്ചാബിന് പ്രതീക്ഷ നല്‍കി. 36 പന്തില്‍ 75 റണ്‍സാണ് നരെയ്ന്‍ നേടിയത്. നരെയ്ന്‍ പുറത്തായെങ്കിലും ദിനേഷ് കാര്‍ത്തിക്ക് (50*), ആന്‍ഡ്രെ റസ്സല്‍ (31), റോബിന്‍ ഉത്തപ്പ (24), ശുഭ്മാന്‍ ഗില്‍ (18) എന്നിവര്‍ ചേര്‍ന്ന് കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചു. പഞ്ചാബിന് വേണ്ടി ആന്‍ഡ്ര്യൂ ടൈ നാലു വിക്കറ്റുകള്‍ വീഴ്ത്തി.


LATEST NEWS