ലണ്ടനിലിരുന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് ഭരണം നിയന്ത്രിക്കാന്‍ ലളിത് മോഡി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലണ്ടനിലിരുന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് ഭരണം നിയന്ത്രിക്കാന്‍ ലളിത് മോഡി

ജയ്‌പൂര്‍: ലണ്ടനിലിരുന്ന് രാജസ്ഥാന്‍ ക്രിക്കറ്റ് ഭരണം നിയന്ത്രിക്കാന്‍ ലളിത് മോഡി. 22കാരനായ മകന്‍ രുചീര്‍ മോദിയെ പ്രസിഡന്‍റ് ആക്കി  രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ പിടിച്ചെടുക്കാനാണ് മോദിയുടെ നീക്കം. ലോധാ സമിതി നിര്‍ദേശങ്ങള്‍ രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജനറല്‍ ബോഡിയെ കൊണ്ട് അംഗീകരിപ്പിച്ച മോദി തന്റെ പ്രധാന എതിരാളികളെയെല്ലാം അയോഗ്യരാക്കുന്നതിലും വിജയിച്ചു.

കഴിഞ്ഞ സെപ്റ്റംബറില്‍ അല്‍വാര്‍ ജില്ലാ അസോസിയേഷന്‍ പ്രസിഡന്റായി രുചീറിനെ കളത്തിലിറക്കിയതുമുതല്‍ മോദി തുടങ്ങിയ നീക്കങ്ങളാണ് ഇപ്പോള്‍ ജയത്തിലേക്ക് അടുക്കുന്നത്. സാമ്പത്തികക്രമക്കേടില്‍ അറസ്റ്റ് വാറന്‍റ് നേരിടുന്ന ലളിത് മോദി  ഏറെ നാളായി ലണ്ടനിലാണ് താമസം.ലളിത് മോദിയെ പ്രസിഡന്റായി തെരഞ്ഞെടുത്ത രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷനെ നേരത്തെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തിരുന്നു.എന്തായാലും ബിസിസിഐ തലപ്പത്ത് മാറ്റങ്ങള്‍ വന്നിരിക്കെ മകനിലൂടെയുള്ള മോദിയുടെ മടങ്ങിവരവ് ശ്രദ്ധേയമാണ്.


LATEST NEWS