സ്റ്റേഡിയം നിറക്കാൻ അഭ്യർത്ഥിച്ച് മഞ്ഞപ്പട; ജയിക്കാതെ ആ വഴിക്ക് ഇല്ലെന്ന് ആരാധകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്റ്റേഡിയം നിറക്കാൻ അഭ്യർത്ഥിച്ച് മഞ്ഞപ്പട; ജയിക്കാതെ ആ വഴിക്ക് ഇല്ലെന്ന് ആരാധകർ

സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മോശം പ്രകടനം കാരണം  ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ ഹോം മത്സരം കാണാന്‍ പതിനായിരത്തില്‍ താഴെ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ മാത്രമാണ് സ്റ്റേഡിയത്തിലെത്തിയത്. തുടർച്ചയായ സമനിലയും തോൽവിയുമാണ് ആരാധകരെ കളി ബഹിഷ്‌കരിക്കുന്നതിലേക്ക് എത്തിച്ചത്. എന്നാൽ ആ തീരുമാനത്തിൽ നിന്നും പിന്മാറി അടുത്ത കളിക്ക് സ്റ്റേഡിയം നിറക്കാനുള്ള തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടം മഞ്ഞപ്പട.

പുനെക്കെതിരെ വെള്ളിയാഴ്‌ച നടക്കുന്ന ഹോം മത്സരത്തില്‍ സ്റ്റേഡിയം നിറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഞ്ഞപ്പട ക്യാംപയിന്‍ ആരംഭിച്ചു. ഫേസ്ബുക്കിലെ മഞ്ഞപ്പടയുടെ ഔദ്യോഗിക പേജ് വഴിയാണ് ക്യാംപയിന്‍ ആരംഭിച്ചത്. ജെംഷഡ്പൂരിനെതിരെ സമനില വഴങ്ങിയെങ്കിലും മുന്‍ മത്സരങ്ങളേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്‌ച്ചവെച്ചതാണ് ആരാധകരുടെ മനംമാറ്റത്തിന് കാരണം.

നേരത്തെ,  കളി ബഹിഷ്കരിക്കാനുള്ള മഞ്ഞപ്പടയുടെ തീരുമാനത്തില്‍ മഞ്ഞപ്പടയ്ക്കെതിരെ ജര്‍മന്‍ ഫുട്ബോള്‍ ഇതിഹാസം ലോതര്‍ മാത്തേവൂസ് ആഞ്ഞടിച്ചിരുന്നു. മാത്തേവൂസിന്‍റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ നിര്‍ണായക തീരുമാനവുമായി എത്തിയിരിക്കുകയാണ് മഞ്ഞപ്പട ആരാധകര്‍. 

അതേസമയം, സമ്മിശ്ര പ്രതികരണമാണ് മറ്റ് ആരധകരിൽ നിന്നുമുയരുന്നത്. ഒരു തവണയെങ്കിലും ജയിച്ച് കാണിച്ചാലേ കളി കാണാൻ വരികയുള്ളു എന്ന നിലപാടിലാണ് മിക്ക ആരാധകരും.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം