മാക്സ്വെല്ലിനെ ആഷസ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഷെയിന്‍ വോണ്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാക്സ്വെല്ലിനെ ആഷസ് ടീമില്‍ ഉള്‍പ്പെടുത്തിയതിനെതിരെ ഷെയിന്‍ വോണ്‍

അടുത്തിടെ മോശം പ്രകടനം കാഴ്ചവെച്ച ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്ലിന് ആഷസ് ടീമില്‍ ഇടം കിട്ടില്ലെന്നായിരുന്നു അഭ്യൂഹമുണ്ടായത്. എന്നാല്‍, സ്വന്തം രാജ്യത്ത് മികച്ച റെക്കോര്‍ഡുള്ള താരത്തെ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ആഷസ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കേണ്ടെന്ന സെലക്ടര്‍മാരുടെ തീരുമാനത്തെ തുടര്‍ന്നാണ് മാക്സ്വെല്‍ വീണ്ടും ടീമിലെത്തിയത്.

ഈ തീരുമാനത്തിനെതിരെ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയിന്‍ വോണ്‍ രംഗത്തെത്തിയിരിക്കുകയാണ്. മാക്സ്വെല്ലിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് കടുത്തതും ആക്രമണാത്മകവുമായ തീരുമാനമെണെന്ന് വോണ്‍ പറഞ്ഞു. തന്റെ തെരഞ്ഞെടുപ്പ് ശരിയായിരുന്നെന്ന് തെളിയ്ക്കാനുള്ള ബാധ്യത ഇപ്പോള്‍ മാക്സിക്കാണ്. കളിയില്‍ സ്ഥിരത പ്രകടിപ്പിച്ചാല്‍ മാത്രമേ ടീമില്‍ നിലനില്‍ക്കാന്‍ കഴിയുകയുള്ളൂ. മാക്സിയെപോലെ ഒരു ആറാം നമ്പര്‍ ബാറ്റ്സ്മാനെ ആരും ആഗ്രഹിക്കും. എന്നാല്‍, കഴിവ് തെളിയിച്ച് മാക്സി സെലക്ടര്‍മാരുടെ തീരുമാനത്തെ സാധൂകരിക്കണമെന്നും വോണ്‍ പറഞ്ഞു.