ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ന​ട​ന്ന മെ​ൽ​ബ​ണി​ലെ പി​ച്ച് മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് ഐ​സി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ന​ട​ന്ന മെ​ൽ​ബ​ണി​ലെ പി​ച്ച് മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് ഐ​സി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ

മെ​ൽ​ബ​ണ്‍: ബോ​ക്സിം​ഗ് ഡേ ​ടെ​സ്റ്റ് ന​ട​ന്ന മെ​ൽ​ബ​ണി​ലെ പി​ച്ച് മോ​ശ​മാ​യി​രു​ന്നു​വെ​ന്ന് ഐ​സി​സി​യു​ടെ ക​ണ്ടെ​ത്ത​ൽ. മെ​ൽ​ബ​ണി​ലെ ജീ​വ​നി​ല്ലാ​ത്ത പി​ച്ചി​ൽ ക​ളി മു​ന്നോ​ട്ടു പോ​കു​ന്തോ​റും ബൗ​ണ്‍​സ് കു​റ​ഞ്ഞു വ​രു​ന്ന​താ​യാ​ണ് കാ​ണു​ന്ന​തെ​ന്ന്  ഐസിസി  റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ആ​വ​ശ്യ​ത്തി​ന് പേ​സോ ബൗ​ണ്‍​സോ പി​ച്ചി​ൽ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് താ​ര​ങ്ങ​ൾ പ​രാ​തി പറഞ്ഞിരുന്നു.  മാ​ച്ച് റ​ഫ​റി ര​ഞ്ജ​ൻ മ​ദു​ഗു​ലെ​യും ഐ​സി​സി​ക്ക് പി​ച്ചി​നെ കു​റ്റ​പ്പെ​ടു​ത്തി റി​പ്പോ​ർ​ട്ട് ന​ല്കി. . ഐ​സി​സി​യു​ടെ വി​ല​യി​രു​ത്ത​ലി​ൽ അ​ഞ്ചു പോ​യി​ന്‍റി​ൽ താ​ഴെ പോ​യാ​ൽ ഒ​രു വ​ർ​ഷ​ത്തെ വി​ല​ക്ക് വ​രെ മെ​ൽ​ബ​ണ്‍ ഗ്രൗ​ണ്ട് നേ​രി​ടേ​ണ്ടി വ​ന്നേ​ക്കും..

ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഓ​സ്ട്രേ​ലി​യ​ൻ അ​ന്താ​രാ​ഷ്ട്ര പി​ച്ചി​നെ '​മോ​ശം’ എ​ന്ന് ഐ​സി​സി മു​ദ്ര കു​ത്തു​ന്ന​ത്. ന​വം​ബ​റി​ൽ വ​നി​ത​ക​ളു​ടെ ആ​ഷ​സ് ന​ട​ന്ന നോ​ർ​ത്ത് സി​ഡ്നി​യി​ലെ ഓ​വ​ൽ, '​ശ​രാ​ശ​രി​ക്കു താ​ഴെ’ എ​ന്ന് ഐ​സി​സി റേ​റ്റ് ചെ​യ്തി​രു​ന്നു.   ബൗ​ണ്‍​സ് ശ​രാ​ശ​രി മാ​ത്ര​മു​ള്ള ഈ ​പി​ച്ചി​ൽ പേ​സ് തീ​രെ ല​ഭി​ക്കു​ന്നു​മി​ല്ലെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.