ധോനി ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിയകയായിരുന്നില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ധോനി ക്യാപ്റ്റന്‍ സ്ഥാനം സ്വയം ഒഴിയകയായിരുന്നില്ല

മഹേന്ദ്ര സിംഗ് ധോണി മനപൂര്‍വം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറൂകയല്ലായിരുന്നു എന്ന് റി്പോര്‍ട്ട്‌. ഗ്രൗണ്ടിലെ പെട്ടന്നുള്ള തീരുമാനങ്ങള്‍ പോലെ തന്നെ ക്യാപ്റ്റന്‍സി ഒഴിയാനുള്ള തീരുമാനവും ക്രിക്കറ്റ്‌ ലോകത്തെ ഞെട്ടിക്കുകയായിരുന്നു.നായകത്വം പുതിയ തലമുറയ്ക്ക് കൈമാറിയ ധോനി ഒരുപാട് ശ്ലാഘിക്കപ്പെടുകയും ചെയ്തു.ഇന്ത്യയ്ക്ക് രണ്ട് ലോകകപ്പുകള്‍ സമ്മാനിച്ച ധോനി ഏകദിന, ടിട്വന്റി ടീമുകളുടെ നായകസ്ഥാനം സ്വയം ഒഴിയുകയായിരുന്നില്ല ധോനിയെ ബി.സി.സി.ഐ. സമ്മര്‍ദം ചെലുത്തി ക്യാപ്റ്റന്‍സ്ഥാനത്ത് നിന്ന് ഒഴിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.ഹിന്ദുസ്ഥാന്‍ ടൈംസാണ് ഇതു സംബന്ധിച്ച് വാര്‍ത്ത പുറത്തുവിട്ടത്.പുതിയ സെലക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച സെപ്തംബറില്‍ തന്നെ ധോനിയെ മാറ്റാനുള്ള കരുനീക്കം ബി.സി.സി.ഐ. ആരംഭിച്ചിരുന്നു.2019 ലെ ഏകദിന ലോകകപ്പിനുള്ള ടീമിനെ ഒരുക്കുക എന്നതായിരുന്നു സെലക്ഷന്‍ കമ്മിറ്റിയുടെ പ്രധാന അജണ്ട. അതിന് തടസ്സമായി അവര്‍ കണ്ടത് ഇപ്പോള്‍ 35 വയസ്സുള്ള ധോനിയെ തന്നെയാണ്.അതുകൊണ്ട് അതിന് മുന്‍പ് തന്നെ പുതിയ നായകനെ സജ്ജനാക്കേണ്ടതുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി.


LATEST NEWS