മുംബൈ സിറ്റിയില്‍ പുതിയ കളിക്കാരന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുംബൈ സിറ്റിയില്‍ പുതിയ കളിക്കാരന്‍

ഐഎസ്എല്‍ നാലാം സീസണിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കവെ മുംബൈ സിറ്റി എഫ്‌സിയില്‍ നിന്നും ഒരു വലിയവാര്‍ത്ത കൂടി. ബ്രസീല്‍ താരം മാര്‍സിയോ റൊസാരിയോയെ സ്വന്തം നിരയിലെത്തിച്ചിരിക്കുകയാണ് മുംബൈ ടീം. ഇതോടെ മുംബൈയിലെത്തുന്ന നാലാമത്തെ ബ്രസീല്‍ താരമായി മാറി റൊസാരിയോ.

ഇന്ത്യോനേഷ്യന്‍ ലിഗാ വണ്ണിലെ പെര്‍സേല ലമോംഗന്‍ ക്ലബില്‍ നിന്നാണ് റൊസാരിയോയുടെ ഐഎസ്എല്ലിലേക്കുളള വരവ്. അബൂദാബി കേന്ദ്രമക്കി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ഫുട്‌ബോള്‍ ക്ലബിന് വേണ്ടിയും നിരവധി ബ്രസീലിയന്‍ ക്ലബുകള്‍ക്ക് വേണ്ടി ഈ 33കാരന്‍ സെന്റര്‍ ബാക്കി കളിച്ചിട്ടുണ്ട്. നേരത്തെ തായ് ലീഗിലും റൊസാരിയോ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മറ്റൊരു ബ്രസീല്‍ താരം ലിയോ കോസ്റ്റയേയും മുംബൈ സിറ്റി സ്വന്തം നിരയില്‍ എത്തിച്ചിരുന്നു. ഇതോടെ മുംബൈ സിറ്റിയിലെത്തിയ ആറു വിദേശികളില്‍ നാലു പേരും ബ്രസീലില്‍ നിന്നായി.ഇതിനിടെ റുമേനിയന്‍ താരം ലൂസിയന്‍ ഗോയിയന്‍ രണ്ടു സീസണുകളില്‍ക്കൂടി മുംബൈ സിറ്റി എഫ്‌സിയില്‍ തുടരുമെന്നും ക്ലബ്ബ് അറിയിച്ചിരുന്നു. കഴിഞ്ഞ സീസണ്‍ ഐഎസ്എല്ലിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍മാരില്‍ ഒരാളായിരുന്നു ഗോയിയന്‍. റുമേനിയ അണ്ടര്‍ 21 ടീമിലും റുമേനിയന്‍ ഫുട്‌ബോള്‍ ലീഗിലും കളിച്ചിട്ടുള്ള ഗോയിയന്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഡൈനാമോ ബുക്കുറെസ്റ്റി താരമായും ഇറങ്ങിയിട്ടുണ്ട്.

മുംബൈ സിറ്റി എഫ്‌സി ടീം: ബല്‍വന്ത് സിങ്, അരിന്ദം ഭട്ടാചാര്യ, രാജു ഗെയ്ക്വാദ്, അഭിനാസ് റുയ്ദാസ്, സഹീല്‍ ടവോറ, അയ്‌ബോലങ് കൊങ്ജീ, സഞ്ജു പ്രധാന്‍, സക്കീര്‍ മുണ്ടംപാറ, ബിശ്വജിത് സാഹ, പ്രഞ്ചല്‍ ഭുംജി, മെഹ്‌റാജുദ്ദീന്‍ വാഡു, കിംകിമ.
 


LATEST NEWS