സെറീന വില്യംസിനെ വീഴ്ത്തി യുഎസ് ഓപ്പൺ ജപ്പാന്റെ നവോമി ഒസാകയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സെറീന വില്യംസിനെ വീഴ്ത്തി യുഎസ് ഓപ്പൺ ജപ്പാന്റെ നവോമി ഒസാകയ്ക്ക്

യുഎസ് ഓപ്പണിൽ ചരിത്ര ഫൈനലിൽ മുൻനിര താരം സെറീന വില്യംസിനെ നാടകീയമായി പരാജയപ്പെടുത്തി നവോമി ഒസാകയ്ക്കു വിജയം. ഇതോടെ ഗ്രാൻസ്ലാം സിംഗിൾസ് ടൈറ്റിൽ നേടുന്ന ആദ്യ ജപ്പാൻകാരിയായി ഒസാക മാറി. നേരിട്ടുള്ള സെറ്റുകൾക്കാണ് സെറീനയെ പരാജയപ്പെടുത്തി. സ്‌കോർ: 6–2, 6–4. 

അതിനിടെ, നാടകീയ രംഗങ്ങൾക്കും കളിക്കളം സാക്ഷിയായി. അംപയർ കാർലോസ് റാമോസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നു സെറീന വില്യംസിനു രണ്ടാം സെറ്റിൽ ഒരു പെനൽറ്റി അനുവദിച്ചിരുന്നു.

ആദ്യമായി ഫൈനൽ കളിക്കുന്ന ജപ്പാനീസ് താരം എന്ന നേട്ടവുമായാണ് നവോമി ഒസാകയെത്തിയത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ അമേരിക്കയുടെ മാഡിസൺ കീസിനെയാണ് ഒസാക സെമിയിൽ വീഴ്ത്തിയത് (6–2,6–4).