ദേശീയ വനിതാ സീനിയര്‍ വോളിബോള്‍ കിരീടം കേരളത്തിന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ദേശീയ വനിതാ സീനിയര്‍ വോളിബോള്‍ കിരീടം കേരളത്തിന്

ചെന്നൈ: ദേശീയ വനിതാ സീനിയര്‍ വോളിബോള്‍ മത്സരത്തില്‍ ഇന്ത്യന്‍ റെയില്‍വേയെ തകര്‍ത്ത് കേരളത്തിന് കിരീടം. പതിനൊന്നാമത്തെ വോളിബോള്‍ കിരീടമാണ് കേരളം സ്വന്തമാക്കുന്നത്. 10 വര്‍ഷത്തിനു ശേഷമാണ് വോളിബോള്‍ കിരീടം എന്ന നേട്ടം കേരളം കൈവരിക്കുന്നത്.

കേരളത്തിന് വേണ്ടി ലിബറോ അശ്വതി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. സെറ്റര്‍ ജിനിയും ആക്രമണത്തില്‍ അഞ്ജുവും ശ്രുതിയും സൂര്യയും മിന്നിയതോടെ കേരളം ആവേശത്തോടെ കളിക്കളം വാണു.

മത്സരം അവസാന സെറ്റിലെക്ക് നീണ്ടപ്പോള്‍ കൈവിട്ടുപോവുമെന്നു പ്രതീക്ഷിച്ചെങ്കിലും കേരളം അവസാന ലാപ്പില്‍ ഒപ്പത്തിനൊപ്പം പിടിച്ചാണ് മുന്നേറിയത്. 8-7 റെയില്‍വേ ലീഡിലാണ് കളം മാറിയത്. 10 -8 ല്‍ റെയില്‍വേയെ കാഴ്ചക്കാരാക്കി കേരളം ആഞ്ഞടിച്ചു. തുടര്‍ച്ചയായ ലീഡില്‍ കേരളം അഞ്ചാം സെറ്റും സ്വന്തമാക്കി.