തിരിച്ചവരാനൊരുങ്ങി പാക് ക്രിക്കറ്റ്; പാകിസ്ഥാന് പുതിയ പരിശീലകർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തിരിച്ചവരാനൊരുങ്ങി പാക് ക്രിക്കറ്റ്; പാകിസ്ഥാന് പുതിയ പരിശീലകർ 

ലാ​ഹോ​ര്‍​​: ഒരു കാലത്ത് ഏറെ അക്രമണോൽസുകതയോടെ കളിച്ചിരുന്ന പാകിസ്ഥാൻ കഴിഞ്ഞ കുറെ നാളുകളായി വിവാദങ്ങൾ കൊണ്ടും മോശം ഫോം കൊണ്ടും മങ്ങിയ നിലയിലാണ്. എന്നാൽ ഈ അവസ്ഥയിൽ നിന്നും പാകിസ്ഥാനെ തിരിച്ച് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പാക് ക്രിക്കറ്റ് ബോർഡ്. ഇതിന്റെ ഭാഗമായി ​മു​ന്‍​ ​നാ​യ​ക​ന്‍​ ​മി​സ്ബ​ ​ഉ​ല്‍​ഹ​ഖി​നെ​ ​പാ​കി​സ്ഥാ​ന്‍​ ​ക്രി​ക്ക​റ്റ് ​ടീ​മി​ന്റെ​ ​മു​ഖ്യ​ ​പ​രി​ശീ​ല​ക​നാ​യി​ ​നി​യ​മി​ച്ചു.​ ​മു​ന്‍​ ​നാ​യ​ക​നും​ ​പ​രി​ശീ​ല​ക​നു​മാ​യ​ ​വ​ഖാ​ര്‍​ ​യൂ​നി​സി​നെ​ ​ബൗ​ളിം​ഗ് ​കോ​ച്ചാ​യും​ ​നി​യ​മി​ച്ചി​ട്ടു​ണ്ട്.​ ​

മൂ​ന്ന് ​വ​ര്‍​ഷ​ത്തേ​ക്കാ​ണ് ​ക​രാ​ര്‍.​ ​ലോ​ക​ക​പ്പി​ന് ​ശേ​ഷം​ ​സ്ഥാ​ന​മൊ​ഴി​ഞ്ഞ​ ​മി​ക്കി​ ​ആ​ര്‍​ത​റി​ന് ​പ​ക​ര​ക്കാ​ര​നാ​യാ​ണ് ​മി​സ്ബ​ ​എ​ത്തു​ന്ന​ത്.​ ​നേ​ര​ത്തേ​ ​മി​സ്ബ​ ​പാ​കി​സ്ഥാ​ന്‍​ ​ക്യാ​പ്ട​നാ​യി​രു​ന്ന​പ്പോ​ള്‍​ ​മു​ഖ്യ​ ​കോ​ച്ചാ​യി​രു​ന്നു വ​ഖാ​ര്‍​. ​സെ​ല​ക്ഷ​ന്‍​ ​ക​മ്മി​റ്റി​ ​ചെ​യ​ര്‍​മാ​നാ​യും​ ​മി​സ്ബ​ ​പ്ര​വ​ര്‍​ത്തി​ക്കും.


LATEST NEWS