രാഹുലിനു പിന്നാലെ ഓവൽ ടെസ്റ്റിൽ ഋഷഭ് പന്തിനും സെഞ്ചുറി; പോരാട്ട വീര്യം പുറത്തെടുത്ത് ഇന്ത്യ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രാഹുലിനു പിന്നാലെ ഓവൽ ടെസ്റ്റിൽ ഋഷഭ് പന്തിനും സെഞ്ചുറി; പോരാട്ട വീര്യം പുറത്തെടുത്ത് ഇന്ത്യ

കാത്തിരിപ്പിനുശേഷം സെഞ്ചുറി നേടിയ ലോകേഷ് രാഹുലിനു പിന്നാലെ ഓവൽ ടെസ്റ്റിൽ യുവതാരം ഋഷഭ് പന്തിന് കന്നി സെഞ്ചുറി. 117 പന്തിൽ 14 ബൗണ്ടറിയും മൂന്നു സിക്സും സഹിതമാണ് പന്തിന്റെ കന്നി ടെസ്റ്റ് സെഞ്ചുറി. അഞ്ചാം ടെസ്റ്റിൻെറ അവസാന ദിനം കെ.എൽ രാഹുലിനൊപ്പം റിഷഭ് പന്തും ചേർന്നതോടെ ഇംഗ്ലീഷുകാരുടെ വിജയപ്രതീക്ഷകൾ ഇല്ലാതായി

ഒാപണർ കെ.എൽ രാഹുലിന് പിന്നാലെ കരിയറിലെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയുമായി തിളങ്ങിയപ്പോൾ ഇന്ത്യൻ ക്യാമ്പിന് ശ്വാസം വീണു. വിക്കറ്റുകൾ ഒന്നൊന്നായി പൊഴിയവേയാണ് രാഹുലിന് കൂട്ടായി പന്ത് എത്തുന്നത്. ഇന്ത്യയുടെ തോൽവിയിലേക്കുള്ള യാത്ര ഒഴിവാക്കി ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 177 റൺസ് ചേർത്തു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 298 റൺസെന്ന നിലയിലാണ് ഇപ്പോൾ. അഞ്ച് വിക്കറ്റ് ശേഷിക്കെ 166 റൺസാണ് ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്.

പരമ്പരയിലെ ആദ്യ സെഞ്ചുറി നേടിയ രാഹുലിൻറെ ബലത്തിൽ ഇന്ത്യ ലഞ്ചിന് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിരുന്നു. രാഹുലിൻറെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയായിരുന്നു ഇത്. 118 പന്തിൽ 16 ബൗണ്ടറിയും ഒരു സിക്സും നേടിയാണ് രാഹുൽ ടെസ്റ്റിലെ അഞ്ചാം സെഞ്ചുറി പൂർത്തിയാക്കിയത്.

നേരത്തെ, ഇന്ത്യയ്ക്കായി നാലാം വിക്കറ്റിൽ രാഹുൽ–രഹാനെ സഖ്യം സെഞ്ചുറി കൂട്ടുകെട്ടു തീർത്തെങ്കിലും, തൊട്ടുപിന്നാലെ ഒരു റണ്ണിനിടെ രണ്ടു വിക്കറ്റ് നഷ്ടമായത് തിരിച്ചടിയായി. രഹാനെ (37), അരങ്ങേറ്റ താരം ഹനുമ വിഹാരി (പൂജ്യം) എന്നിവരാണ് പുറത്തായത്. നേരത്തെ, ശിഖർ ധവാൻ(1), ചേതേശ്വർ പൂജാര(0), വിരാട് കോഹ്ലി(0) എന്നിവരും മോശം പ്രകടനം നടത്തി പുറത്തായിരുന്നു.