കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും

ജമ്മു കശ്മീരിന് പ്രത്യേക പദവി അനുവദിക്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്യപ്പെട്ടതിന് പിന്നാലെ കശ്മീരിലെ ജനങ്ങള്‍ക്ക് പിന്തുണയുമായി പാകിസ്താന്‍ ക്രിക്കറ്റ് താരങ്ങളും. മുന്‍ താരങ്ങളായ ഷഹീദ് അഫീദിയും ഷുഐബ് അക്തറും പിന്തുണയര്‍പ്പിച്ച് കശിമീരിലെ ജനങ്ങളെ പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ നായകന്‍ സര്‍ഫറാസ് അഹ്മദും അതേ പാത പിന്‍തുടര്‍ന്നു. ഈദ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാണ് കശ്മീരികള്‍ക്ക് പിന്തുണയര്‍പ്പിച്ച് സര്‍ഫറാസ് രംഗത്തെത്തിയത്.

കശ്മീരിലെ സഹോദരങ്ങളെ രക്ഷിക്കാനും സകല വെല്ലുവിളികളിലും ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളിലും അവരെ തുണക്കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നു. അവരുടെ വേദനകളും സങ്കടങ്ങളും ഞങ്ങളും പങ്കിടുന്നു. പാക്സിതാന് ഒന്നടങ്കം അവര്‍ക്കൊപ്പമുണ്ട്. സര്‍ഫറാസ് പറഞ്ഞു. നേരത്തെ കശ്മീര്‍ വിഷയത്തില്‍ അഭിപ്രായം തുറന്നുപറഞ്ഞും ഐക്യരാഷ്ട്ര സംഘടനയെ വിമര്‍ശിച്ചും മുന്‍ നായകന്‍ ഷാഹിദ് അഫ്രീദി, ഷുഐബ് അക്തര്‍ എന്നിവരും രംഗത്തെത്തിയിരുന്നു.


LATEST NEWS