ഹൃദയാഘാതത്തെ തുടര്‍ന്ന്  പാക് സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന്  പാക് സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു

പാക് സ്പിന്‍ ഇതിഹാസം അബ്ദുല്‍ ഖാദിര്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ലാഹോറിലാണ് അന്ത്യം. 63 വയസായിരുന്നു. 1980കളില്‍ പാക് ടീമിന്റെ അവിഭാജ്യഘടകമായിരുന്നു ഖാദിര്‍. 67 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 236 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. 1987–ല്‍ ഇംഗ്ലണ്ടിനെതിരെ 56 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 9 വിക്കറ്റ് നേടിയതാണ് കരിയറിലെ മികച്ച പ്രകടനം. 104 ഏകദിനങ്ങളില്‍ നിന്നായി 132 വിക്കറ്റുകളും സ്വന്തമാക്കി