ചാമ്പ്യന്‍സ്  ട്രോഫി    പാകിസ്ഥാന് ;  ഫൈനലില്‍ ഇന്ത്യയ്ക്ക്  ദയനീയ തോല്‍വി; ഇന്ത്യ തോറ്റത് 180 റണ്‍സിന് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചാമ്പ്യന്‍സ്  ട്രോഫി    പാകിസ്ഥാന് ;  ഫൈനലില്‍ ഇന്ത്യയ്ക്ക്  ദയനീയ തോല്‍വി; ഇന്ത്യ തോറ്റത് 180 റണ്‍സിന് 

ലണ്ടന്‍; ചാമ്പ്യന്‍സ് കപ്പ്‌ ക്രിക്കറ്റ് ഫൈനലില്‍    ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 180 റണ്‍സിനാണ് പാകിസ്ഥാന് വിജയം.   നിലവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ഇന്ത്യന്‍ സ്കോര്‍ 158 ആയിരുന്നു. ഉറച്ച തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്  ആരാധകർ ആവേശപൂർവം കാത്തിരുന്ന മൽസരത്തിൽ, നിലവിലെ ചാംപ്യൻമാരായ ഇന്ത്യയെ ബാറ്റിങ്ങിലും ബോളിങ്ങിലും ബഹുദൂരം പിന്നിലാക്കിയാണ് പാക്കിസ്ഥാന്റെ കിരീടധാരണം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തപ്പോൾ, ഇന്ത്യയുടെ മറുപടി 30.3 ഓവറിൽ 158 റൺസിലൊതുങ്ങി.

ഒരു ഘട്ടത്തിൽ 100 റൺസ് പോലും തികയ്ക്കില്ലന്ന് കരുതിയ ഇന്ത്യയെ തകർപ്പൻ അർധസെഞ്ചുറിയുമായി കളം നിറഞ്ഞ ഹാർദ്ദിക് പാണ്ഡ്യയാണ് വലിയ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ആറ് ഓവറിൽ 16 റൺസ് മാത്രം വഴങ്ങി ഇന്ത്യയുടെ മൂന്ന് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ മുഹമ്മദ് ആമിർ ബോളിങ്ങിലും, കന്നി ഏകദിന സെഞ്ചുറിയുമായി പാക്ക് ഇന്നിങ്സിന് കരുത്തു പകർന്ന ഓപ്പണർ ഫഖർ സമാൻ ബാറ്റിങ്ങിലും പാക്കിസ്ഥാന്റെ വിജയശിൽപികളായി.

 17 ഓവർ പൂർത്തിയാകുമ്പോൾ ആറിന് 72 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഒൻപതു റൺസോടെ ഹാർദിക് പാണ്ഡ്യയും റണ്ണൊന്നുമെടുക്കാതെ രവീന്ദ്ര ജഡേജയും ക്രീസിൽ. 339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യയ്ക്ക് 54 റൺസെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകൾ നഷ്ടമായി. യുവരാജ് സിങ്ങിനെ ഷതാബ് ഖാൻ എൽബിയിൽ കുരുക്കിയപ്പോൾ, ധോണിയെ ഹസൻ അലി ഇമാദ് വാസിമിന്റെ കൈകളിലെത്തിച്ചു.

31 പന്തുകൾ നേരിട്ട യുവരാജ് നാലു ബൗണ്ടറികളോടെ 22 റൺസെടുത്തു. 16 പന്തിൽ നാലു റൺസാണ് ധോണിയുടെ സമ്പാദ്യം. 14 ഓവർ പൂർത്തിയാകുമ്പോൾ അഞ്ചിന് 55 റൺസ് എന്ന നിലയിലാണ് ഇന്ത്യ. ഹാർദിക് പാണ്ഡ്യ ഒരു റണ്ണോടെയും കേദാർ ജാദവ് റണ്ണൊന്നുമെടുക്കാതെയും ക്രീസിൽ. മൂന്നാം വിക്കറ്റ് – ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ഫൈനലിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് വൻ ബാറ്റിങ് തകർച്ച.

339 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ ഒൻപത് ഓവർ പൂർത്തിയാകുമ്പോൾ മൂന്നിന് 33 റൺസ് എന്ന നിലയിലാണ്. മികച്ച പ്രകടനവുമായി കളം നിറഞ്ഞുവന്ന ധവാനെയും മുഹമ്മദ് ആമിർ മടക്കി. 22 പന്തിൽ നിന്നും നാലു ബൗണ്ടറികളോടെ 21 റൺസെടുത്താണ് ധവാന്റെ മടക്കം., അഞ്ച് ഓവർ – തുടക്കത്തിൽ തന്നെ രണ്ടു വിക്കറ്റുകൾ നഷ്ടമായതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യയുടെ ശ്രമം. അഞ്ച് ഓവർ പൂർത്തിയാകുമ്പോൾ രണ്ടിന് 16 റൺസ് എന്ന നിലയിലായിരുന്നു  ഇന്ത്യ.  ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു.  
 


LATEST NEWS