ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ   പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 324 റൺസ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ   പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 324 റൺസ് വിജയലക്ഷ്യം

ലണ്ടൻ:  ചാംപ്യൻസ് ട്രോഫി കലാശപ്പോരിൽ  പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് 324 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 338 റൺസെടുത്തു. ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റു ചെയ്ത് പാക്കിസ്ഥാൻ നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണിത്. കന്നി ഏകദിന സെഞ്ചുറിയുമായി കളം നിറഞ്ഞ ഓപ്പണർ ഫഖർ സമാനാണ് പാക്കിസ്ഥാന്റെ ടോപ് സ്കോറർ.

ഇന്നിങ്സിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറയുടെ പന്തിൽ സമാൻ പുറത്തായെങ്കിലും, പന്ത് നോബോളായത്  പാകിസ്ഥാനെ തുണച്ചു.  ഓപ്പണിങ് വിക്കറ്റിൽ അസ്ഹർ അലിയുമൊത്ത് സമാൻ കൂട്ടിച്ചേർത്ത 128 റൺസാണ് പാക്ക് ഇന്നിങ്സിന്റെ നട്ടെല്ല്.   ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന്റെ തുടക്കം കരുതലോടെയായിരുന്നു. ഭുവനേശ്വർ കുമാർ എറിഞ്ഞ ആദ്യ ഓവർ മെയ്ഡനാകുന്നതു കണ്ടുകൊണ്ടാണ് മൽസരത്തിന് തുടക്കമായത്.

ഭുവനേശ്വറിനൊപ്പം ജസ്പ്രീത് ബുംറയും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ പാക്കിസ്ഥാന്റെ തുടക്കം പതറി. എന്നാൽ, പതുക്കെ നിലയുറപ്പിച്ച പാക്ക് ഓപ്പണർമാർ പിന്നീട് ഇന്ത്യൻ ബോളിങ്ങിനെ പിച്ചിച്ചീന്തുകയായിരുന്നു.   ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്റെ ഓപ്പണിങ് സഖ്യം 100 കടക്കുന്നത് ഇതാദ്യമാണ്. 2003നു ശേഷം തുടർച്ചയായി രണ്ടു മൽസരങ്ങളിൽ പാക്കിസ്ഥാൻ ഓപ്പണർമാർ സെഞ്ചുറി കൂട്ടുകെട്ട് തീർക്കുന്നതും ഇതാദ്യം.