പാകിസ്താനിലുമുണ്ട് ക്യാപ്റ്റൻ കോലിക്ക് ആരാധകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാകിസ്താനിലുമുണ്ട് ക്യാപ്റ്റൻ കോലിക്ക് ആരാധകർ

സമൂഹമാധ്യമങ്ങളിൽ വൈറലായ ആ ചിത്രം സത്യം തന്നെ! പാക്കിസ്ഥാനിലെ ലഹോറിലൂടെ ബൈക്കിൽ വിരാട് എന്നെഴുതിയ 18–ാം നമ്പർ ജഴ്സി ധരിച്ച് യാത്ര ചെയ്തത് യഥാർഥ കോലി ആരാധകൻ തന്നെ. ഇന്ത്യയും പാക്കിസ്ഥാനും ക്രിക്കറ്റ് കളത്തിലും ബദ്ധവൈരികളാണെങ്കിലും പാക്കിസ്ഥാനിൽ ഇന്ത്യൻ ക്യാപ്റ്റന് ആരാധകരേറെയുണ്ടെന്നു വെളിവാക്കുന്നതാണീ ചിത്രം. പാക്കിസ്ഥാനിലെ ഒട്ടേറെ യുവാക്കളുടെ ഹീറോയാണു കോലിയെന്നു കഴിഞ്ഞയാഴ്ച മുൻ പാക്ക് നായകൻ യൂനിസ് ഖാൻ വെളിപ്പെടുത്തിയതിനു പിന്നാലെയാണിത്. പാക്കിസ്ഥാനിലെ സാധാരണ ആരാധകർ മാത്രമല്ല, യുവാക്കളായ ക്രിക്കറ്റ് കളിക്കാരും കോലിയുടെ ആരാധകരാണ്. കോലിയുടെ പോലെ ഫിറ്റ്നസും കളിശൈലിയും വശത്താക്കാനാണു പാക്കിസ്ഥാനിലെ യുവതലമുറ ആഗ്രഹിക്കുന്നതെന്നും യൂനിസ് പറഞ്ഞിരുന്നു.ഈ മാസം പതിനാറിനാണ് ഇന്ത്യ – പാക്കിസ്ഥാൻ മത്സരം.
 


LATEST NEWS