ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് 212 റണ്‍സ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇംഗ്ലണ്ടിനെതിരെ പാക്കിസ്ഥാന് 212 റണ്‍സ് വിജയലക്ഷ്യം

കാർഡിഫ് : ചാന്പ്യൻസ് ട്രോഫി സെമിഫൈനലിൽ പാക്കിസ്ഥാനെതിരേ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 211 റണ്‍സിന് ഓൾഒൗട്ടായി. ഗ്രൂപ്പ് ഘട്ടത്തിൽ മികച്ച ഫോമിലായിരുന്ന ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നിഴൽ മാത്രമാണ് സെമിഫൈനലിൽ കണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇംഗ്ലീഷ് ഇന്നിംഗ്സ് ഒരു പന്ത് ശേഷിക്കേ അവസാനിച്ചു. 46 റണ്‍സ് നേടിയ ജോ റൂട്ടാണ് ടോപ്പ് സ്കോറർ.

അലക്സ് ഹെയിൽസും-ജോണി ബെയിർസ്റ്റോയും ഭേദപ്പെട്ട തുടക്കം ഇംഗ്ലണ്ടിന് നൽകിയിരുന്നു. 5.5 ഓവറിൽ 34 റണ്‍സ് നേടിയ സഖ്യത്തെ റുമാൻ റയീസ് വേർപിരിച്ചതോടെ പാക്കിസ്ഥാൻ വിക്കറ്റ് വേട്ട തുടങ്ങി. രണ്ടാം വിക്കറ്റിൽ റൂട്ട്-ബെയിർസ്റ്റോ സഖ്യം 46 റണ്‍സ് കൂട്ടിച്ചേർത്തു ഇംഗ്ലണ്ടിന് പ്രതീക്ഷ നൽകി. സ്കോർ 80-ൽ എത്തിയപ്പോൾ ബെയിർസ്റ്റോ വീണു. തുടർന്ന് റൂട്ടിന് കൂട്ടായി ക്യാപ്റ്റൻ മോർഗൻ എത്തിയപ്പോഴും ഇംഗ്ലണ്ട് സ്കോർ മുന്നോട്ടുനീങ്ങി. സഖ്യം 48 റണ്‍സ് നേടിയ ശേഷമാണ് പിരിഞ്ഞത്. റൂട്ട് പുറത്താകുന്പോൾ 128/3 എന്ന നിലയിലായിരുന്ന ഇംഗ്ലണ്ട് വാലറ്റം പിന്നീട് തകർന്നടിയുകയായിരുന്നു. ബെയിർസ്റ്റോ (43), മോർഗൻ (33) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും വാലറ്റം തകർന്നത് ഇംഗ്ലീഷ് നിരയ്ക്ക് തിരിച്ചടിയായി.

ഓസ്ട്രേലിയയ്ക്കെതിരേ സെഞ്ചുറിയുമായി തകർത്തടിച്ച ബെൻ സ്റ്റോക്സിന്‍റെ നിഴൽ മാത്രമാണ് കാർഡിഫിൽ കണ്ടത്. വിക്കറ്റുകൾ കൊഴിഞ്ഞപ്പോഴും സ്റ്റോക്സ് ഒരുവശം കാത്തു. 64 പന്തിൽ 34 റണ്‍സ് നേടിയ സ്റ്റോക്സ് എട്ടാമതാണ് പുറത്തായത്.

പാക്കിസ്ഥാന് വേണ്ടി ഹസൻ അലി മൂന്ന് വിക്കറ്റ് വീഴ്ത്തി. ജുനൈദ് ഖാൻ, റുമാൻ റായീസ് എന്നിവർക്ക് രണ്ടു വിക്കറ്റ് വീതം ലഭിച്ചു. 


LATEST NEWS