കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം:  ക​ല്ലേ​റി​ൽ പ​രി​ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം:  ക​ല്ലേ​റി​ൽ പ​രി​ക്ക്

വാരാണസി:  കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയ പൂനം യാദവിന് നേരെ ആക്രമണം. വാരാണസിയില്‍ ബന്ധുവിനെ സന്ദര്‍ശിക്കാന്‍ പോകുന്നതിനിടയിലാണ് പൂനം യാദവിന് നേരെ അഞ്ജാതരുടെ ആക്രമണമുണ്ടായത്. ഒരു കൂട്ടം ആളുകള്‍ പൂനത്തിന് നേരെ ഇഷ്ടികയും കല്ലുകളും വലിച്ചെറിയുകയായിരുന്നു. ആക്രമികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഗോള്‍ഡ് കോസ്റ്റില്‍ ഭാരോദ്വഹനത്തിലാണ് പൂനം ഇന്ത്യക്കായി സ്വര്‍ണം നേടിയത്.

അച്ഛനും അമ്മാവനും സഹോദരനും പൂനത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അപ്രതീക്ഷിത ആക്രമണത്തില്‍ അവരും താഴെ വീണു. തുടര്‍ന്ന് പോലീസെത്തി സുരക്ഷാ വലയത്തിലാക്കിയാണ് സംഘര്‍ഷത്തില്‍ നിന്ന് പൂനത്തെ രക്ഷിച്ചത്.

ഭൂമി തര്‍ക്കമാണ് ഇതിന് പിന്നിലെന്ന് പോലീസ് വ്യക്തമാക്കി. പൂനത്തിന്റെ ബന്ധുക്കളും അടുത്ത ഗ്രാമത്തിലെ ഗ്രാമത്തലവനും തമ്മില്‍ ഇതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതായും പോലീസ് ചൂണ്ടിക്കാട്ടി. ഇതിനിടയില്‍ ഇന്ത്യന്‍ താരം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയും തുടര്‍ന്ന് ആക്രമിക്കപ്പെടുകയുമായിരുന്നു.69 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് പൂനം സ്വര്‍ണം നേടിയത്.സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു..


LATEST NEWS