സിന്ധുവിന് വീണ്ടും നിരാശ;ഡെൻമാർക്ക്‌ ഓപ്പണിൽ തോൽവി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിന്ധുവിന് വീണ്ടും നിരാശ;ഡെൻമാർക്ക്‌ ഓപ്പണിൽ തോൽവി

ഒഡൻസാ: ഡെൻമാർക്ക്‌ ഓപ്പൺ ബാഡ്‌മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി സിന്ധുവിന് കനത്ത തോൽവി.
സിംഗിൾസിൽ രാജ്യത്തിൻറെ പ്രതീക്ഷയായിരുന്ന സിന്ധുവിനെ ഒന്നാം റൗണ്ടിൽ അമേരിക്കയുടെ സീഡ് ചെയ്യാത്ത താരമായ ബെയ്‌വാൻ ഷാങ് അട്ടിമറിച്ചു. ഒന്നിനെതിരെ രണ്ടു ഗെയിമുകൾക്കാണ് ലോക മൂന്നാം റാങ്കുകാരിയായ സിന്ധുവിനെതിരെ ഷാങ്ങിന്റെ ജയം. സ്‌കോർ; 21 -17 , 16-21, 21-18 . മത്സരം 55 മിനിറ്റോളം നീണ്ടുനിന്നു .


LATEST NEWS