കോമണ്‍വെല്‍ത്ത്: ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം; ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ താരമായി രാഹുല്‍ അവാരെ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോമണ്‍വെല്‍ത്ത്: ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം; ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ താരമായി രാഹുല്‍ അവാരെ

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിസിംല്‍ ഇന്ത്യയ്ക്ക് പതിമൂന്നാം സ്വര്‍ണം. ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ രാഹുല്‍ അവാരെയാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. 57 കിലോ ഗ്രാം വിഭാഗത്തിലാണ് നേട്ടം. കാനഡയുടെ സ്റ്റീവന്‍ തഖാഷിയെയാണ് ഫൈനലില്‍ രാഹുല്‍ പരാജയപ്പെടുത്തിയത്.

അതേസമയം വനിതകളുടെ 53 കിലോഗ്രം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ബബിത കുമാരിക്ക് സ്വര്‍ണം നഷ്ടമായി. ഫൈനലില്‍ കാനഡയുടെ ഡയാന വെയ്ക്കറിനോട് പരാജയപ്പെട്ട ബബിതയ്ക്ക് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 50 മീറ്റര്‍ റൈഫിള്‍സില്‍ ഇന്ത്യയുടെ തേജ്വസിനി സാവന്തും വെള്ളി സ്വന്തമാക്കി.


LATEST NEWS