രവി ശാസ്ത്രി ബാറ്റിംഗ് പരിശീലകൻ ,സഹീർ ഖാൻ ബൗളിംഗ് പരിശീലകൻ : ബി​സി​സി​ഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രവി ശാസ്ത്രി ബാറ്റിംഗ് പരിശീലകൻ ,സഹീർ ഖാൻ ബൗളിംഗ് പരിശീലകൻ : ബി​സി​സി​ഐ

മും​ബൈ : മു​ൻ ഇ​ന്ത്യ​ൻ ഓ​ൾ​റൗ​ണ്ട​റും നാ​യ​ക​നു​മാ​യി​രു​ന്ന ര​വി ശാ​സ്ത്രി​യെ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യി ബി​സി​സി​ഐ അ​റി​യി​ച്ചു. ര​ണ്ടു വ​ർ​ഷ​ത്തെ ക​രാ​റി​ലാ​ണ് ശാ​സ്ത്രി​യെ മു​ഖ്യ പ​രി​ശീ​ല​ക​നാ​ക്കി​യി​രി​ക്കു​ന്ന​ത്. 2019 ലോ​ക​ക​പ്പ് വ​രെ​യാ​ണ് ശാ​സ്ത്രി​യു​ടെ കാ​ല​യ​ള​വ്. മു​ൻ ഇ​ന്ത്യ​ൻ പേ​സ​ർ സ​ഹീ​ർ ഖാ​നെ ബൗ​ളിം​ഗ് കോ​ച്ചാ​യും ചു​മ​ത​പ്പെ​ടു​ത്തി. ബി​സി​സി​ഐ​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. 2014 മു​ത​ൽ 2016 വ​രെ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ഡ​യ​റ​ക്ട​റാ​യി​രു​ന്നു ശാ​സ്ത്രി. നേ​ര​ത്തെ, ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നെ​ങ്കി​ലും ബി​സി​സി​ഐ ഇ​ത് നി​ഷേ​ധി​ച്ചി​രു​ന്നു.


വീ​രേ​ന്ദ​ർ സേ​വാ​ഗ്, ടോം ​മൂ​ഡി, വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ മ​റി​ക​ട​ന്നാ​ണ് ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​ക്കി​യ​ത്. ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, വി.​വി.​എ​സ്.​ലക്ഷ്‌​മ​ണ്‍, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​രാ​ണ് കോ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ലൈ 26ന് ​തു​ട​ങ്ങു​ന്ന ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ശാ​സ്ത്രി സ്ഥാ​ന​മേ​ൽ​ക്കും.

55-കാ​ര​നാ​യ ശാ​സ്ത്രി ബി​സി​സി​ഐ പു​തി​യ കോ​ച്ചി​നെ തേ​ടി​യ​പ്പോ​ൾ അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നി​ല്ല. അ​നി​ൽ കും​ബ്ല​യ്ക്ക് പ​രി​ശീ​ല​ക​നാ​കു​ന്ന​തി​ന് മു​ൻ​പ് ശാ​സ്ത്രി ഹ്ര​സ്വ​കാ​ലം ടീം ​ഡ​യ​റ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. ഈ ​കാ​ല​യ​ള​വി​ൽ ടീം ​മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ പി​ന്നീ​ട് കോ​ച്ചി​നെ നി​യ​മി​ച്ച​പ്പോ​ൾ ശാ​സ്ത്രി​യെ ത​ഴ​ഞ്ഞ് ബി​സി​സി​ഐ കും​ബ്ല​യ്ക്ക് സ്ഥാ​നം ന​ൽ​കു​ക​യാ​യി​രു​ന്നു.

ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കും​ബ്ലെ സ്ഥാ​നം മാ​റി​യ​പ്പോ​ൾ പ​രി​ശീ​ല​ക സ്ഥാ​ന​ത്തേ​യ്ക്ക് അ​ദ്ദേ​ഹം അ​പേ​ക്ഷ ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​ത്. എ​ന്നാ​ൽ സ​ച്ചി​ൻ, ല​ക്ഷ്‌​മ​ണ്‍ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം പി​ന്നീ​ട് അ​പേ​ക്ഷ ന​ൽ​കി. സ്ഥാ​നം ല​ഭി​ക്കു​മെ​ന്ന ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ മാ​ത്രം അ​പേ​ക്ഷി​ക്കൂ എ​ന്ന് ശാ​സ്ത്രി ബി​സി​സി​ഐ​യെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ൽ ശാ​സ്ത്രി​ക്കാ​ണ് സാ​ധ്യ​ത​യെ​ന്ന് നേ​ര​ത്തെ വ്യ​ക്ത​മാ​യി​രു​ന്നു.

80 ടെ​സ്റ്റു​ക​ളി​ലും 150 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ശാ​സ്ത്രി 2007-ലെ ​ഇ​ന്ത്യ​യു​ടെ ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ൽ ടീം ​മാ​നേ​ജ​രാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


LATEST NEWS