ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചി​ല്ല; റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ബി​സി​സി​ഐ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചി​ല്ല; റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ബി​സി​സി​ഐ

മും​ബൈ : മു​ൻ ഇ​ന്ത്യ​ൻ താ​രം ര​വി ശാ​സ്ത്രി​യെ ടീം ​ഇ​ന്ത്യ​യു​ടെ പ​രി​ശീ​ല​ക​നാ​യി നി​യ​മി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ നി​ഷേ​ധി​ച്ച് ബി​സി​സി​ഐ. പ​രി​ശീ​ല​ക​ൻ ആ​രാ​ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മെ​ടു​ത്തി​ട്ടി​ല്ലെ​ന്നും മ​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

വീ​രേ​ന്ദ​ർ സേ​വാ​ഗ്, ടോം ​മൂ​ഡി, വെ​ങ്കി​ടേ​ഷ് പ്ര​സാ​ദ് തു​ട​ങ്ങി​യ പ്ര​മു​ഖ​രെ മ​റി​ക​ട​ന്ന് ശാ​സ്ത്രി​യെ പ​രി​ശീ​ല​ക​നാ​ക്കി​യെ​ന്നാ​ണ് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ബി​സി​സി​ഐ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ളാ​യ സ​ച്ചി​ൻ തെ​ൻ​ഡു​ൽ​ക്ക​ർ, വി.​വി.​എ​സ്.​ല​ക്ഷ​മ​ണ്‍, സൗ​ര​വ് ഗാം​ഗു​ലി എ​ന്നി​വ​രാ​ണ് കോ​ച്ചി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ജൂ​ലൈ 26ന് ​തു​ട​ങ്ങു​ന്ന ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ മൂ​ന്ന് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​ന്പ​ര​യ്ക്ക് മു​ന്നോ​ടി​യാ​യി ശാ​സ്ത്രി സ്ഥാ​ന​മേ​ൽ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു.

80 ടെ​സ്റ്റു​ക​ളി​ലും 150 ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ളി​ലും ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ക​ളി​ച്ചി​ട്ടു​ള്ള ശാ​സ്ത്രി 2007-ലെ ​ഇ​ന്ത്യ​യു​ടെ ബം​ഗ്ലാ​ദേ​ശ് പ​ര്യ​ട​ന​ത്തി​ൽ ടീം ​മാ​നേ​ജ​രാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.


LATEST NEWS