മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ല

കൊളംബൊ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓള്‍റൌണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് കളിക്കാനാവില്ല. കഴിഞ്ഞ ഇരുപത്തിനാല് മാസത്തിനുള്ളില്‍ ആറ് ഡീമെറിറ്റ് പോയിന്റുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് സസ്പെൻഷൻ.

ശ്രീലങ്കയ്‌ക്കെതിരായ പരമ്പരക്കായി എത്തുമ്പോള്‍ തന്നെ മൂന്ന് ഡി മെറിറ്റ് പോയിന്റുകളുണ്ടായിരുന്നു. 2016 ഒക്‌ടോബറില്‍ ന്യൂസീലൻഡിനെതിരെ ഇന്‍ഡോറില്‍ നടന്ന മൂന്നാം ടെസ്റ്റിൽ പിച്ചില്‍ ഓടിയതിന് ലഭിച്ച പിഴയായിരുന്നു ഇത്. ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ ലങ്കന്‍ ബാറ്റ്‌സ്മാന്‍ കരുണരത്‌നെയ്‌ക്കെതിരെ അപകടകരമായ രീതിയില്‍ പന്തെറിഞ്ഞതിനാണ് മൂന്ന് പിഴപ്പോയിന്റുകള്‍ കൂടി ലഭിച്ചത്.
കളിക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ 2.2.8 അനുച്‌ഛേദത്തിന്റെ ലംഘനമാണിതെന്ന് അമ്പയര്‍മാരായ റോഡ് ടക്കറും ബ്രൂസ് ഓക്‌സെന്‍ഫോര്‍ഡും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതോടെയാണ് മാച്ച് റഫറി റിച്ചി റിച്ചാര്‍ഡ്‌സനാണ് ശിക്ഷ വിധിച്ചത്.

ഗോളില്‍ നടന്ന ഒന്നാം ടെസ്റ്റില്‍ ആറും കൊളംബോയില്‍ നടന്ന രണ്ടാം ടെസ്‌റ്റില്‍ ഏഴും വിക്കറ്റാണ് ജഡേജ വീഴ്ത്തിയത്. ഒന്നാം ടെസ്റ്റില്‍ പതിനഞ്ചും രണ്ടാം ടെസ്റ്റില്‍ പുറത്താകാതെ എഴുപതും റണ്‍സും രവീന്ദ്ര ജഡേജ നേടിയിരുന്നു.