രവിശാസ്​ത്രി    ഇന്ത്യൻ ക്രിക്കറ്റ്​ ടീം  പരിശീലകന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 രവിശാസ്​ത്രി    ഇന്ത്യൻ ക്രിക്കറ്റ്​ ടീം  പരിശീലകന്‍

ന്യൂഡൽഹി: രവിശാസ്​ത്രി    ഇന്ത്യൻ ക്രിക്കറ്റ്​ ടീം  പരിശീലകന്‍.   2019 ലോകകപ്പ്​ വരെയാണ്​ നിയമനം. സൗരവ്​ ഗാംഗുലി, സചിൻ തെൻഡുൽക്കർ, വി.വി.എസ്​ ലക്ഷമൺ എന്നിവരുൾപ്പെട്ട സമിതിയാണ്​ രവിശാസ്​ത്രിയെ പുതിയ പരിശീലകനായി തെരഞ്ഞെടുത്തത്. രവിശാസ്​ത്രി ഇന്ത്യൻ ക്രിക്കറ്റ്​ ടീം  പരിശീലകനായി വരണമെന്നായിരുന്നു ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ താൽപ്പര്യം.

വിരാട്​ കോഹ്​ലിയെ ഇക്കാര്യം സമിതിയെ അറിയിക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെയാണ്​ രവിശാസ്​ത്രിയെ പരിശീലകനായി നിയമിക്കാൻ തീരുമാനിച്ചത്​. ക്യാപ്​റ്റൻ കോഹ്​ലിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ്​ അനിൽ കുംബ്ലെ ഇന്ത്യൻ പരിശീലക സ്ഥാനം രാജിവെച്ചത്​.  


LATEST NEWS