മലയാളി താരം സഞ്ജു സാംസന്റെ മികവിൽ രാജസ്ഥാന് തുടർച്ചയായ രണ്ടാം ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മലയാളി താരം സഞ്ജു സാംസന്റെ മികവിൽ രാജസ്ഥാന് തുടർച്ചയായ രണ്ടാം ജയം

ബാംഗ്ലൂർ: മലയാളി താരം സഞ്ജു സാംസന്റെ മികവിൽ ഐപിഎല്ലിൽ രാജസ്ഥാന് തുടർച്ചയായ രണ്ടാം ജയം. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെയാണ് 19 റൺസിന് രാജസ്ഥാൻ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ സ‍ഞ്ജുവിന്റെ ഉജ്വല അർധസെഞ്ചുറിയുടെ മികവിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 217 റൺസെടുത്തു. ബാംഗ്ലൂരിന്റെ പോരാട്ടം 20 ഓവറിൽ ആറു വിക്കറ്റിന് 198 റൺസിൽ അവസാനിച്ചു.

45 പന്തിൽനിന്നും 10 പടുകൂറ്റൻ സിക്സും രണ്ടു ബൗണ്ടറിയും ഉൾപ്പെടെ 92 റൺസെടുത്തു പുറത്താകാതെനിന്ന സഞ്ജു, തുടർച്ചയായ രണ്ടാം മൽസരത്തിലും കളിയിലെ കേമൻപട്ടം സ്വന്തമാക്കി. ഇതോടെ ടൂർണമെന്റിലെ ടോപ് സ്കോറർമാരുടെ പട്ടികയിലും സഞ്ജു ഒന്നാമനായി.

ബാംഗ്ലൂരിനായി കോഹ്‍ലി അർധസെഞ്ചുറി നേടി തിരിച്ചടിച്ചെങ്കിലും രാജസ്ഥാൻ സ്കോർ മറികടക്കാനായില്ല. കോഹ്‍ലി 30 പന്തിൽ ഏഴു ബൗണ്ടറിയും രണ്ടു സിക്സും ഉൾപ്പെടെ 57 റൺസെടുത്തു. അവസാന ഓവറുകളിൽ കളം നിറഞ്ഞ മൻദീപ് സിങ്ങാണ് ബാംഗ്ലൂരിന്റെ തോൽവിഭാരം കുറച്ചത്. 25 പന്തുകൾ നേരിട്ട മൻദീപ് ആറു ബൗണ്ടറിയും ഒരു സിക്സും ഉൾപ്പെടെ 47 റൺസെടുത്തു പുറത്താകാതെനിന്നു. 


LATEST NEWS