ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്; ആര്‍ക്കും പരിക്കില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്; ആര്‍ക്കും പരിക്കില്ല

ഗുവാഹത്തി: ഇന്ത്യക്കെതിരെയുള്ള രണ്ടാം ട്വന്റി 20 മത്സര വിജയത്തിനു ശേഷം മടങ്ങിയ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ബസിനു നേര്‍ക്ക് കല്ലേറ്. ബസിന്റെ ഒരു ജനാലച്ചില്ല് തകര്‍ന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. കളിക്കാരും ഒഫീഷ്യല്‍സും ബുസപാര സ്റ്റേഡിയത്തില്‍നിന്ന് ഹോട്ടലിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം.

ബസിന്റെ വലതു വശത്തെ ജനാലച്ചില്ലാണ് കല്ലേറില്‍ തകര്‍ന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് കല്ലേറില്‍ ബസിന്റെ ജനാലച്ചില്ല് തകര്‍ന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്.ബസിനു നേര്‍ക്കുണ്ടായ ആക്രമണത്തെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ അപലപിച്ചു.

ആക്രമണത്തിനു പിന്നിലുള്ളവരെ ഉടന്‍ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ അപലപിച്ച് സോനോവാള്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.വെള്ളിയാഴ്ച ഹൈദരാബാദിലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാമത്തെ കളി.