വിംബിള്‍ഡണ്‍ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി; കെവിന്‍ ആന്‍ഡേഴ്‌സണ്‍ സെമിഫൈനലിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിംബിള്‍ഡണ്‍ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി; കെവിന്‍ ആന്‍ഡേഴ്‌സണ്‍ സെമിഫൈനലിൽ

ലണ്ടന്‍: വിംബിള്‍ഡണ്‍ നിലവിലെ ചാമ്പ്യനായ റോജര്‍ ഫെഡറര്‍ക്ക് തോല്‍വി. അഞ്ചു സെറ്റ് നീണ്ട  പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കന്‍ താരം കെവിന്‍ ആന്‍ഡേഴ്‌സണാണ് ഫെഡററെ പരാജയപ്പെടുത്തിയത്. ദക്ഷിണാഫ്രിക്കയുടെ എട്ടാം സീഡ് കെവിന്‍ ആന്‍ഡേഴ്സണാണ് ടെന്നീസ് റോജര്‍ ഫെഡററെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 2-6, 6-7, 7-5, 6-4,13-11.

ആദ്യ രണ്ട് സെറ്റ് ഫെഡറര്‍ നേടിയെങ്കിലും മൂന്നും നാലും സെറ്റുകളില്‍ ആന്‍ഡേഴ്‌സണ്‍ തിരിച്ചുവന്നു. ഒടുവില്‍ അഞ്ചാം സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടു. മൂന്നാം സെറ്റില്‍ ഫെഡറര്‍ക്ക് മാച്ച് പോയിന്റ് ലഭിച്ചിരുന്നു. ആ സമ്മര്‍ദ ഘട്ടത്തേയും ആന്‍ഡേഴ്‌സണ്‍ അതിജീവിച്ചു. ആദ്യമായാണ് ആന്‍ഡേഴ്‌സണ്‍ വിംബിള്‍ഡണിന്റെ സെമിഫൈനലിലെത്തുന്നത്.
 


LATEST NEWS