ടെസ്റ്റ് ക്രിക്കറ്റില്‍ ബൌളര്‍മാരുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി അശ്വിന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ബൌളര്‍മാരുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി അശ്വിന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ബൌളര്‍മാരുടെ പട്ടികയില്‍ സ്ഥാനം മെച്ചപ്പെടുത്തി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന്‍. വിശാഖപട്ടണം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്കെതിരെ എട്ട് വിക്കറ്റുകള്‍ നേടിയതാണ് അശ്വിന് സ്ഥാനക്കയറ്റം ലഭിക്കാന്‍ കാരണമായത്. ഏറ്റവും വേഗത്തില്‍ 350 വിക്കറ്റെടുക്കുന്ന ബൌളര്‍ എന്ന നേട്ടം മുത്തയ്യ മുരളീധരനൊപ്പം പങ്കിടാനും അശ്വിന് സാധിച്ചു. രണ്ടാം ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് ഷമിയും സ്ഥാനം മെച്ചപ്പെടുത്തി പതിനാറാം സ്ഥാനത്തേക്കെത്തി. ബൌളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന ജസ്പ്രിത് ബുംറയാണ് ഇന്ത്യന്‍ ബൌളര്‍മാരില്‍ മുമ്പന്‍. പരിക്കിനെ തുടര്‍ന്ന് ബുംറക്ക് ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ മത്സരം നഷ്ടപെട്ടിരുന്നു.

ഓള്‍റൌണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ ടെസ്റ്റില്‍ 70 റണ്‍സും ആറ് വിക്കറ്റും നേടിയതാണ് ജഡേജക്ക് ഗുണമായത്. എന്നാല്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിക്ക് പോയിന്‍റ് നഷ്ടം സംഭവിച്ചു. രണ്ടാം സ്ഥാനത്ത് തുടരുന്ന കോഹ്‍ലിക്ക് നാല് പോയിന്‍റുകള്‍ കുറഞ്ഞ് 899 പോയിന്‍റായി. അതേസമയം, രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മ 36 റാങ്ക് മെച്ചപ്പെടുത്തി പതിനേഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു.


LATEST NEWS