ഹിറ്റ്മാൻ അറ്റാക്ക് ; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി : ഇന്ത്യക്ക് ഗംഭീര കുതിപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഹിറ്റ്മാൻ അറ്റാക്ക് ; രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി : ഇന്ത്യക്ക് ഗംഭീര കുതിപ്പ്

പാക്കിസ്ഥാനെതിരായ ലോകക്കപ്പ് പോരാട്ടത്തിൽ രോഹിത് ശർമ്മയ്ക്ക് സെഞ്ച്വറി .  മുൻപ് അർദ്ധ സെഞ്ച്വറി നേട്ടത്തിലൂടെ  ലോകകപ്പിലെ  ആദ്യ മുന്ന് ഇന്നിങ്‌സുകളില്‍ അമ്പതിലധികം സ്‌കോര്‍ ചെയ്യുന്ന നാലാമത്തെ ഇന്ത്യന്‍ താരമായാണ് രോഹിത് മാറിയത്. 85 പന്തിൽ നിന്നാണ് രോഹിത് 100 എന്ന മാന്ത്രിക അക്കത്തിലേക്ക് എത്തിയത് . ഒരു വിക്കറ്റ് നഷ്ടത്തിൽ 177 റൺസ് എന്ന നിലയിലാണ് ഇപ്പോൾ  ഇന്ത്യ. 57 റൺസുമായി കെ. എൽ രാഹുലാണ്‌ പുറത്തായത്.മഴ മാറിനിൽക്കുന്ന അന്തരീക്ഷത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ തമിഴ്നാട് താരം വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചു. പരുക്കിന്റെ പിടിയിലായ ഓപ്പണർ ശിഖർ ധവാനു പകരക്കാരനായാണ് വിജയ് ശങ്കർ എത്തുന്നത്. പാക്കിസ്ഥാൻ നിരയിൽ രണ്ടു മാറ്റമുണ്ട്. ഓസ്ട്രേലിയയ്ക്കെതിരായ കഴിഞ്ഞ മൽസരത്തിൽ കളിക്കാതിരുന്ന ഷതാബ് ഖാൻ, ഇമാദ് വാസിം എന്നിവർ ടീമിൽ തിരിച്ചെത്തി. ഇതോടെ ആസിഫ് അലി, ഷാഹിൻ അഫ്രീദി എന്നിവർ പുറത്തായി. ന്യൂസീലൻഡിനെതിരായ മൽസരം മഴ മുടക്കിയെങ്കിലും അതിനു മുൻപു കളിച്ച രണ്ടു മൽസരങ്ങളും ജയിച്ച ഇന്ത്യ അഞ്ചു പോയിന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്. പാക്കിസ്ഥാനാകട്ടെ, ഒരേയൊരു ജയം സഹിതം മൂന്നു പോയിന്റുമായി ഏറെ പിന്നിലും


LATEST NEWS