ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ തന്നെ തുടരും; റെണാള്‍ഡോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ തന്നെ തുടരും; റെണാള്‍ഡോ

ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പി.എസ്.ജിയില്‍ തന്നെ തുടരുമെന്ന പ്രതീക്ഷകള്‍ പങ്കുവെച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ബാഴ്സലോണയിലേക്ക് താരം തിരിച്ചെത്തുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തിലാണ് നെയ്മറിന്‍റെ ട്രാന്‍സ്ഫറിനെ കുറിച്ച് റെണാള്‍ഡോ പ്രതികരിച്ചത്.

ട്രാന്‍സ്ഫര്‍ വാര്‍ത്തകളെല്ലാം മാധ്യമങ്ങളുടേതാണ്. കാരണം, അവര്‍ക്ക് പ്രേക്ഷകരെ പിടിച്ചിരുത്തണമല്ലോ. പക്ഷെ, നെയ്മര്‍ എവിടെയാണോ സന്തോഷവാനായിരിക്കുന്നത്, എവിടെ നിന്നാലാണോ തന്‍റെ യഥാര്‍ഥ കളി പുറത്തെടുക്കാന്‍ സാധിക്കുന്നത്, അദ്ദേഹം അവിടെ തുടരണം. പരിക്കുകള്‍ അദ്ദേഹത്തെ പിന്‍തുടരുന്നത് ദുഖകരമാണ്. നെയ്മര്‍ മികച്ച ഒരു കളിക്കാരനാണ്, അദ്ദേഹത്തിന്‍റെ മനോഹരമായ ഫുട്ബോള്‍ കാണാന്‍ ഒരുപാട് ആഗ്രഹിക്കുന്നു. റൊണാള്‍ഡോ പറയുന്നു.