ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം; ആതിഥേയർക്കു 290 റണ്‍സ് വിജയലക്ഷ്യം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിനം; ആതിഥേയർക്കു 290 റണ്‍സ് വിജയലക്ഷ്യം

ജൊഹന്നസ്ബർഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക നാലാം ഏകദിന മൽസരത്തില്‍ 50 ഓവർ അവസാനിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറി മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോർ നേടിയത്. 99 പന്തുകള്‍ നേരിട്ട് ധവാൻ‌ കരിയറിലെ 13–ാം ഏകദിന സെഞ്ചുറി നേട്ടം സ്വന്തമാക്കി. 105 പന്തുകൾ നേരിട്ട് 109 റൺസെടുത്താണ് ധവാന്‍ ഔട്ടായത്. 

ക്യാപ്റ്റന്‍ വിരട്ട് കോഹ്ലി 75 റണ്‍സ് എടുത്തു പുറത്തായി. അതേസമയം 42 റണ്‍സോടെ ധോണി പുറത്താകാതെ നിന്നു. മോശം കാലാവസ്ഥയെ തുടർന്ന് ഇടയ്ക്ക് കളി നിർത്തിവെച്ചതിനുശേഷം മത്സരം പുനരാരംഭിക്കുകയായിരുന്നു. 34 ഓവറുകൾ പൂർത്തിയായതിനു പിന്നാലെയാണ് മോശം കാലാവസ്ഥയെ തുടർന്ന് കളി നിർത്തിയത്. മഴ പെയ്യാത്തതിനാൽ കളി പുനരാരംഭിക്കുകയായിരുന്നു. 

ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീമിന് ഇന്നത്തെ മൽസരം പിങ്ക് ഏകദിനമാണ്. സ്തനാർബുദത്തിനെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി ഇന്നു പിങ്ക് ജഴ്സിയണിഞ്ഞ് ദക്ഷിണാഫ്രിക്കൻ താരങ്ങൾ കളത്തിലിറങ്ങും. 2011 മുതൽ സീസണിൽ ഒരിക്കൽ ദക്ഷിണാഫ്രിക്കൻ താരങ്ങൾ പിങ്ക് ജഴ്സിയിൽ ഏകദിനം കളിക്കുന്നുണ്ട്. ഇതുവരെ നടന്ന ആറു പിങ്ക് ഏകദിനങ്ങളിലും വിജയമെന്ന റെക്കോർഡും ആതിഥേയർക്കുണ്ട്.


LATEST NEWS