സാ​ഫ് ഫുട്ബാള്‍ ക​പ്പ്: ഇ​ന്ത്യ സെ​മി​യി​ല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാ​ഫ് ഫുട്ബാള്‍ ക​പ്പ്: ഇ​ന്ത്യ സെ​മി​യി​ല്‍

ധാ​ക്ക: സാ​ഫ് ക​പ്പ് ഫു​ട്ബോ​ളി​ല്‍ മാ​ല​ദ്വീ​പി​നെ ഏ​ക​പ​ക്ഷീ​യ​മാ​യ ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഇ​ന്ത്യ സെ​മി​ ഫൈനലി​ല്‍ പ്രവേശിച്ചു. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ര​ണ്ടു ഗോ​ളു​ക​ളും.

നി​ഖി​ല്‍ പൂ​ജാ​രി (36) മ​ന്‍​വീ​ര്‍ സിം​ഗ് (44) എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ല​ക്ഷ്യം ക​ണ്ട​ത്. ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഇ​തേ സ്കോ​റി​നു ശ്രീ​ല​ങ്ക​യെ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. 

ബു​ധ​നാ​ഴ്ച​യാ​ണ് ഇ​ന്ത്യ സെ​മി മ​ത്സ​ര​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്. സെമിയില്‍ ഇന്ത്യ പാകിസ്ഥാനെ നേരിടും.