സാനിയയുടെ ലെഹങ്ക വിവാദമാകുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാനിയയുടെ ലെഹങ്ക വിവാദമാകുന്നു

സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട വിഷയമാണ് സെയ്‌ഫ് അലി ഖാൻ കരീന കപൂർ ദമ്പതികളുടെ മകന്റെ പേരും ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യയുടെ വസ്ത്രധാരണ രീതിയും. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ കത്തിക്കുന്ന മറ്റൊരു വിഷയം ടെന്നീസ് താരം സാനിയ മിര്‍സയുടെ ലെഹങ്ക ആണ്. ചുവന്ന ലെഹങ്ക അണിഞ്ഞാണ് സാനിയ ഫോട്ടോയിൽ പ്രത്യക്ഷ പെട്ടിരിക്കുന്നത്. സാനിയ മതം അനുശാസിത്തുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാത്തതെന്താണെന്നും ഇവിടുത്തെ ജീവിതം താല്‍ക്കാലികമാണെന്നും മരണത്തിന് ശേഷമാണ് യഥാര്‍ത്ഥ ജീവിതം ആരംഭിക്കുന്നതെന്ന് മറക്കരുതെന്നുമൊക്കെയാണ് ഫോട്ടോക്ക് താഴെയുള്ള പ്രതികരണങ്ങള്‍.എന്നാൽ നേരത്തെ താരം ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതിന്റെ പേരിൽ ഫത്‌വ ഇറക്കിയിരുന്നു.


LATEST NEWS