സാനിയ സഖ്യത്തിനു ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാനിയ സഖ്യത്തിനു ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടം

ബ്രിസ്‌ബെയ്ന്‍ : ഇന്ത്യയുടെ സാനിയ മിര്‍സ ബ്രിസ്‌ബെയ്ന്‍ ഓപ്പണ്‍ കിരീടം ചൂടി. വനിതാ ഡബിള്‍സില്‍ അമേരിക്കയുടെ ബഥനി മറ്റെക് സാന്‍ഡ്‌സിനൊപ്പമാണ് സാനിയ കിരീടം ചൂടിയത്. സാനിയയുടെ സീസണിലെ ആദ്യ കിരീട നേട്ടമാണിത്. എന്നാല്‍ കിരീടം നേടിയിട്ടും സാനിയക്ക് ഡബിള്‍സ് റാങ്കിംഗില്‍ തിരിച്ചടി നേരിട്ടു. ഒന്നാം റാങ്കില്‍നിന്നുമാണ് സാനിയ പുറത്തായത്. ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ സഖ്യത്തിന്റെ വിജയം. രണ്ടാം സീഡായ റഷ്യന്‍ ജോഡികള്‍ എക്തറീന മക്കറോവ- എലീന വെസ്‌നിന സഖ്യത്തെയാണ് സാനിയയും കൂട്ടുകാരിയും പരാജയപ്പെടുത്തിയത്. 

സ്‌കോര്‍: 6-2, 6-3.


LATEST NEWS