സഞ്ജു സാംസണ് സെഞ്ചുറി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സഞ്ജു സാംസണ് സെഞ്ചുറി

കൊല്‍ക്കത്ത : ശ്രീലങ്കയ്ക്കെതിരായ ദ്വിദിന സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ് ഇലവന്‍ ക്യാപ്റ്റനായ സഞ്ജു സാംസണ് സെഞ്ചുറി. പുറത്താകാതെ നില്‍ക്കുന്ന സഞ്ജുവിന്റെ മികവില്‍ 57 ഓവറില്‍ നാലിന് 228 റണ്‍സ് എന്ന നിലയിലാണ് ബോര്‍ഡ് ഇലവന്‍. 123 പന്തില്‍ 15 ബൗണ്ടറിയും ഒരു സിക്സും കണ്ടെത്തിയ സഞ്ജു, 107 റണ്‍സുമായി ക്രീസിലുണ്ട്. ബി.സന്ദീപ് 35 പന്തില്‍ രണ്ടു ബൗണ്ടറികളോടെ 16 റണ്‍സുമായി കൂട്ടിനുണ്ട്.