സന്തോഷ്‌ ട്രോഫി ; ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ കേരളം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ്‌ ട്രോഫി ; ഫൈനല്‍ റൗണ്ട് ഉറപ്പിക്കാന്‍ കേരളം

കോഴിക്കോട്;സന്തോഷ് ട്രോഫി ഫൈനലില്‍ കേരളവും കര്‍ണാടകയും തമ്മില്‍ കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നു. കേരളത്തിന് ഫൈനല്‍ റൗണ്ടിലേക്ക് ഒരു സമനില മാത്രം മതി. എന്നാല്‍ കര്‍ണാടകക്ക് വിജയം തന്നെ വേണം. പോണ്ടിച്ചേരിയോടും ആന്ധ്രാ പ്രദേശിനോടും മൂന്ന് ഗോളിന് വിജയിച്ച കേരളം ഗ്രൂപ്പില്‍ ഒന്നാമതാണ്. കഴിഞ്ഞ വര്‍ഷം തമിഴ്നാടിനോട് പരാജയപ്പെട്ട് ഗോള്‍ ശരാശരിയുടെ വ്യത്യാസത്തിലാണ് കേരളം യോഗ്യതാ റൗണ്ടില്‍ തന്നെ പുറത്തായത്. ആദ്യ മത്സരത്തില്‍ ആന്ധ്രാ പ്രദേശിനോട് 2-1 ന് പരാജയപ്പെട്ട കര്‍ണാടക രണ്ടാം മത്സരത്തില്‍ പോണ്ടിച്ചേരിയെ പരാജയപ്പെടുത്തിയിരുന്നു.


LATEST NEWS