സന്തോഷ് ട്രോഫി  : സർവീസസിനും തമിഴ്നാടിനും ജയം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സന്തോഷ് ട്രോഫി  : സർവീസസിനും തമിഴ്നാടിനും ജയം

കോഴിക്കോട് : സന്തോഷ് ട്രോഫി ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിലെ രണ്ടാം ദിനത്തിൽ സർവീസസിനും തമിഴ്നാടിനും ജയം. വലനിറയെ ഗോളുകളുമായി സർവീസസ് തെലുങ്കാനയെ തകർത്തപ്പോൾ ലക്ഷദ്വീപിനെ ഏകപക്ഷീയമായ രണ്ടു ഗോളുൾക്ക് തമിഴ്നാട് പരാജയപ്പെടുത്തി. കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യമത്സരത്തിൽ തെലുങ്കാനയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് സർവീസസ് തകർത്തത്. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഒന്നും രണ്ടാപകുതിയിൽ ആറു ഗോളുകളാണ് സർവീസസ് അടിച്ചു കൂട്ടിയത്. സർവീസസ് നിരയിൽ ഏഴു മലയാളി താരങ്ങളാണ് അണിനിരന്നത്. രണ്ടാമത്തെ മത്സരത്തിൽ തമിഴ്നാട് കന്നിക്കാരായ ലക്ഷദ്വീപിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഒമ്പതാം മിനിറ്റിൽ ലയാളിതാരം എസ്. ഷിനു ആദ്യ ഗോൾ നേടിയപ്പോൾ രണ്ടാമത്തെ ഗോൾ അവസാന നിമിഷമായിരുന്നു. പകരക്കാരനായി ഇറങ്ങിയ തമിഴ്നാടിന്റെ കെ. അജിത് കുമാർ ആണ് ലക്ഷ്യം കണ്ടത്. ശനിയാഴ്ച എ ഗ്രൂപ്പിൽ ഉച്ചക്കു 1.45ന് പുതുച്ചേരി കർണാടകയുമായും വൈകുന്നേരം നാലിന് ആതിഥേയരായ കേരളം–ആന്ധ്രയുമായും ഏറ്റുമുട്ടും. ആദ്യകളി ജയിച്ച കേരളത്തിനു ആന്ധ്രയെ പരാജയപ്പെടുത്തിയാൽ ഫൈനൽ റൗണ്ടിലെത്താം.


LATEST NEWS