റയൽ കൂടാരത്തിലേക്ക് സിദാൻ വീണ്ടും മടങ്ങിയെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റയൽ കൂടാരത്തിലേക്ക് സിദാൻ വീണ്ടും മടങ്ങിയെത്തുന്നു

റയൽ മഡ്രിഡി​ന്റെ പരിശീലക കുപ്പായത്തിലേക്ക്​ സിനദിൻ സിദാൻ മടങ്ങിയെത്തുമെന്ന്​ റിപ്പോർട്ട്​. നിലവിലെ പരിശീലകന്‍ സൊളാരിയെ പുറത്താക്കിയാണ് ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച പരിശീലകന് മാഡ്രിഡിലേക്ക് തിരികെയെത്തുന്നത്. 2022 ജൂണ്‍ 30 വരെയാണ് മുന്‍ ഫ്രഞ്ച് താരത്തിന്റെ കരാര്‍. കഴിഞ്ഞ വര്‍ഷം റയലിനെ ചാംപ്യന്‍സ് ലീഗ് കിരീടമണിയിച്ച ശേഷമാണ് സിദാന്‍ സ്ഥാനമൊഴിഞ്ഞിരുന്നത്.

പ്രമുഖ യൂറോപ്യൻ ഫുട്​ബാൾ വിദഗ്​ധൻ ഗ്വില്ലം ​ബലാഗെയെ ഉദ്ധരിച്ച്​ വിദേശ മാധ്യമങ്ങളാണ് സിദാന്റെ മടങ്ങി വരവ് റിപ്പോർട്ട്​ ചെയ്​തു. റയലിന്​ ഹാട്രിക്​ ചാമ്പ്യൻസ്​ ലീഗ്​ കിരീടം നേടിക്കൊടുത്തശേഷം കഴിഞ്ഞ മേയിലാണ്​ സിദാൻ രാജിവെക്കുന്നത്​. പിന്നീട്​ ഒരു ക്ലബുമായും കരാറിൽ ഒപ്പിട്ടിരുന്നില്ല. ഇംഗ്ലീഷ്​ ക്ലബ്​ പരിശീലകനായി ചുമതലയേൽക്കുമെന്ന വാർത്തകൾക്കിടെയാണ്​ റയലിലേക്കുള്ള മടങ്ങിവരവ്​ സംബന്ധിച്ച സൂചന. 

സീസണില്‍ മോശം പ്രകടനമാണ് റയല്‍ തുടരുന്നത്. ചാമ്പ്യന്‍സ് ലീഗില്‍ അയാക്സിനോട് തോറ്റ് പുറത്തായി. കോപ്പാ ഡെല്‍റേയിലും നേരത്തെ മടങ്ങേണ്ടിവന്നു. ലാ ലിഗയില്‍ ചിരവൈരികളായ ബാഴ്സലോണയ്ക്ക് 12 പോയിന്റുകള്‍ പിന്നിലാണ് റയലിപ്പോള്‍. പരിശീലക സ്ഥാനത്തേക്ക് ഹോസെ മൗറീഞ്ഞോയെ എത്തിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.