ഫുട്ബോളാണ് എനിക്ക് എല്ലാം; സിദാൻ മടങ്ങിയെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫുട്ബോളാണ് എനിക്ക് എല്ലാം; സിദാൻ മടങ്ങിയെത്തുന്നു

കഴിഞ്ഞ സീസണിൽ മഡ്രിഡിന്റെ പരിശീലക സ്​ഥാനത്തുനിന്ന്​ പടിയിറങ്ങിയ ഫ്രഞ്ച്​ ഇതിഹാസം സിദാൻ കോച്ചായി വീണ്ടുമെത്തുന്നു. ഒരു ഇടവേളക്കുശേഷമാണ് താരം തിരിച്ചുവരവ്​ പ്രഖ്യാപിച്ചത്​. എന്നാൽ, ഏതു ലീഗിലേക്കാണ്​ മടക്കമെന്ന്​ സൂചനയില്ല. റയൽ മഡ്രിഡിനെ ഹാട്രിക്​​ ചാമ്പ്യൻസ്​ ലീഗ്​ ജേതാക്കളാക്കിയ ശേഷമായിരുന്നു തരാം മാഡ്രിഡിന്റെ പടിയിറങ്ങിയത്.

‘‘പരിശീലനത്തിലേക്ക്​ മടങ്ങും. കാരണം ഫുട്​ബാൾ ഞാൻ ആസ്വദിക്കുന്നു. ഫുട്​ബാളാണ്​ എന്റെ ജീവിതത്തിൽ എല്ലാം’’ -ഒരു അഭിമുഖത്തിൽ സിദാൻ പറഞ്ഞു. ഇൗ സീസണിൽതന്നെ കോച്ചിങ്​​ ആരംഭിക്കുമോയെന്നാണ്​ ആരാധകർ ഉറ്റുനോക്കുന്നത്​.