വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം; റ​ൺ മെ​ഷീ​ൻ മി​ഥാ​ലി​ക്ക് റി​ക്കാ​ർ​ഡ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വേ​ഗ​ത്തി​ൽ ആ​റാ‍​യി​രം; റ​ൺ മെ​ഷീ​ൻ മി​ഥാ​ലി​ക്ക് റി​ക്കാ​ർ​ഡ്

ബ്രി​സ്റ്റോ​ൾ : ബാ​റ്റു​കൊ​ണ്ട് ക്രീ​സി​ൽ ക​വി​ത ര​ചി​ക്കു​ന്ന​വ​രും ക​മ്പ​ക്കെ​ട്ട് തീ​ർ​ക്കു​ന്ന​വ​രും ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​കാ​ല​ത്തും ഇ​ക്കാ​ല​ത്തും വി​ര​ലെ​ണ്ണ​ത്തി​ൽ കൂ​ടു​ത​ലാ​ണ്. അ​ക്കൂ​ട്ട​ത്തി​ലേ​ക്ക് ന​മ്മു​ടെ വ​നി​താ നാ​യി​ക​യും പാ​ഡ് കെ​ട്ടി​യെ​ത്തു​ന്നു. ഏ​ക​ദി​ന​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ റ​ണ്‍​സ് നേ​ടു​ന്ന വ​നി​താ താ​ര​മെ​ന്ന റി​ക്കാ​ർ​ഡ് തി​രു​ത്തി​യാ​ണ് ഇ​ന്ത്യ​ൻ നാ​യി​ക മി​ഥാ​ലി രാ​ജി​ന്‍റെ ത്ര​സി​പ്പി​ക്കു​ന്ന എ​ൻ​ട്രി. 

ഇം​ഗ്ല​ണ്ടി​ന്‍റെ ഷാ​ർ​ലെ​റ്റ് എ​ഡ്‌​വാ​ര്‍​ഡ്‌​സി​ന്‍റെ പേ​രി​ലു​ള്ള റി​ക്കാ​ർ​ഡാ​ണ് മി​ഥാ​ലി രാ​ജ് തി​രു​ത്തി​ക്കു​റി​ച്ച​ത്. ലോ​ക​ക​പ്പ് ഗ്രൂ​പ്പ് മ​ത്സ​ര​ത്തി​ല്‍ ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​ൻ നാ​യി​ക റി​ക്കാ​ർ​ഡി​ലെ​ത്തി​യ​ത്. ഷാ​ർ‌​ലെ​റ്റി​ന്‍റെ 5992 റ​ൺ​സി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്. മി​ഥാ​ലി 6000 റ​ണ്‍​സ് മ​റി​ക​ട​ന്നു. വ​നി​താ ക്രി​ക്ക​റ്റി​ൽ 6000 റ​ണ്‍​സ് ക​ണ്ടെ​ത്തു​ന്ന ആ​ദ്യ താ​രം​കൂ​ടി​യാ​ണ് മി​ഥാ​ലി. വ​നി​താ ക്രി​ക്ക​റ്റി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ർ​ധ​സെ​ഞ്ചു​റി​യെ​ന്ന റി​ക്കാ​ർ​ഡി​നും മി​ഥാ​ലി​യു​ടെ (49) അ​ക്കൗ​ണ്ടി​ലാ​ണ്. 34 കാ​രി​യാ​യ മി​ഥാ​ലി 16 ാം വ​യ​സി​ലാ​ണ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ഷാ​ർ​ലെ​റ്റ് 191 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്നാ​ണ് 5992 റ​ൺ​സ് ക​ണ്ടെ​ത്തി​യ​ത്. എ​ന്നാ​ൽ മി​ഥാ​ലി​ക്ക് ഇ​ത് തി​രു​ത്തി​ക്കു​റി​ക്കാ​ൻ 183 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് വേ​ണ്ടി​വ​ന്ന​ത്. ബാ​റ്റിം​ഗ് ശ​രാ​ശ​രി​യി​ലും മി​ഥാ​ലി ഷാ​ർ​ലെ​റ്റി​നേ​ക്കാ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. മി​ഥാ​ലി​യു​ടെ ബാ​റ്റിം​ഗ് ശ​രാ​ശ​രി 51.66 ഉം ​ഷാ​ർ​ലെ​റ്റി​ന്‍റേ​ത് 38.17ഉം. ​ഏ​ക​ദി​ന​ത്തി​ല്‍ അ​ഞ്ചു സെ​ഞ്ചു​റി​യും മി​ഥാ​ലി​യു​ടെ പേ​രി​ലു​ണ്ട്. 
 


LATEST NEWS