മഴ കാരണം ദക്ഷിണാഫ്രിക്ക–വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മഴ കാരണം ദക്ഷിണാഫ്രിക്ക–വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു

സതാംപ്ടൺ: ലോകകപ്പിലെ ദക്ഷിണാഫ്രിക്ക – വെസ്റ്റ് ഇൻഡീസ് മത്സരം ഉപേക്ഷിച്ചു. കനത്ത മഴയെ തുടർന്നാണ് മത്സരം ഉപേക്ഷിച്ചത്. ഇതോടെ ഇരു ടീമുകൾക്ക് ഓരോ പോയിന്റ് വീതം ലഭിക്കും.

ടോസ് നേടിയ വിൻഡീസ് ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മത്സരത്തിൽ 7.3 ഓവറിൽ ദക്ഷിണാഫ്രിക്ക രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസ് എടുത്ത് നിൽക്കെയാണ് മഴയെത്തിയത്. 6 റൺസെടുത്ത ഹാഷിം അംലയുടെയും അഞ്ച് റൺസെടുത്ത അർക്രത്തിന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഷെൽഡൻ കോഡ്രലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. കളി നിര്‍ത്തിവെച്ചപ്പോള്‍ 29-2 എന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. 

അംലയെയും(6) മര്‍ക്രാമിനെയും(5) കോട്ട്‌റെല്‍ പുറത്താക്കി. മഴമൂലം പിരിയുമ്പോള്‍  17 റണ്‍സുമായി ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്കും അക്കൗണ്ട് തുറക്കാതെ നായകന്‍ ഫാഫ് ഡുപ്ലസിസുമായിരുന്നു ക്രീസില്‍. എന്നാല്‍ പിന്നീട് സതാംപ്‌ടണില്‍ മഴ തകര്‍ത്തു പെയ്യുകയായിരുന്നു. ഇതോടെ മത്സരം ഉപേക്ഷിക്കാന്‍ തീരുമാനമായി.

നാലാം മത്സരം കളിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പോയിന്‍റ് ടേബിളില്‍ അക്കൗണ്ട് തുറന്നു. മൂന്ന് കളിയില്‍ ഒന്നുവീതം ജയവും തോല്‍വിയുമുള്ള വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം സ്ഥാനത്തും നാല് കളിയില്‍ ഒരു പോയിന്‍റുമായി ദക്ഷിണാഫ്രിക്ക ഒന്‍പതാം സ്ഥാനത്തുമാണ്. 
 


LATEST NEWS