സ്പോർട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍; ഡിസംബര്‍ 1 ന്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്പോർട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍; ഡിസംബര്‍ 1 ന്

തിരുവനന്തപുരം: കായിക വകുപ്പിന്റെ നേതൃത്വത്തിൽ തിരുവന്തപുരത്ത്‌ ആദ്യമായി സ്പോർട്സ് കേരള ട്രിവാന്‍ഡ്രം മാരത്തോണ്‍ 2018 ഡിസംബര്‍ 1 നു നടത്താൻ തീരുമാനിച്ചതായി കായിക മന്ത്രി ഇ.പി ജയരാജന്‍ അറിയിച്ചു. ഇനി മുതൽ കായിക വകുപ്പിന്റെ വാർഷിക കലണ്ടറിൽ ട്രിവാൻഡ്രം മാരത്തോൺ ഇടം പിടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.

ഇത് പതിവു മാരത്തോണല്ല. പ്രളയത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന നമ്മുടെ സഹോദരീ സഹോദരന്മാര്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനു വേണ്ടിയാണ് ഇത്തവണ മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. സമൂഹത്തോടുള്ള പ്രതിബദ്ധത തെളിയിക്കാന്‍ നിങ്ങള്‍ക്കു ലഭിക്കുന്ന സുവർണ്ണ അവസരം കൂടിയാണിതെന്നും അദ്ദേഹം വ്യക്തമാക്കി. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാണ് മാരത്തോണില്‍ പങ്കെടുക്കാനുള്ള നിങ്ങളുടെ ടിക്കറ്റ്. കൂടുതൽ വിവരങ്ങൾക്ക് www.trivandrummarathon.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
 


LATEST NEWS