പരിക്ക് മാറി ശ്രീജേഷ് മടങ്ങിയെത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പരിക്ക് മാറി ശ്രീജേഷ് മടങ്ങിയെത്തുന്നു

ന്യൂഡല്‍ഹി: മലയാളി താരം പി.ആര്‍.ശ്രീജേഷ് ഹോക്കിയിലേക്ക് മടങ്ങിയെത്തുന്നു. കാലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് എട്ട് മാസത്തോളം താരത്തിന് വിശ്രമം വേണ്ടിവന്നത്.
ന്യൂസിലന്‍ഡില്‍ ജനുവരി 17ന് തുടങ്ങുന്ന നാല് രാഷ്ട്ര ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിലാണ് ശ്രീജേഷിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയാണ് ടീമിനെ തെരഞ്ഞെടുത്തിരിക്കുന്നത്. കോമണ്‍വെല്‍ത്ത്, ചാന്പ്യന്‍സ് ട്രോഫി, ഏഷ്യന്‍ ഗെയിംസ്, ലോകകപ്പ് എന്നീ പ്രധാന ടൂര്‍ണമെന്‍റുകള്‍ വരുന്നതിനാല്‍ യുവനിരയ്ക്ക് അവസരം നല്‍കുകയായിരുന്നുവെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു.