ശ്രീശാന്തിന്‍റെ  ആജീവനാന്ത വിലക്ക്  ഹൈക്കോടതി നീക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീശാന്തിന്‍റെ  ആജീവനാന്ത വിലക്ക്  ഹൈക്കോടതി നീക്കി

കൊച്ചി : ഇന്ത്യൻ ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്  ആജീവനാന്ത വിലക്ക്  ഹൈക്കോടതി നീക്കി. ബിസിസിഐ വിലക്ക് നിലനിൽക്കുന്നതിനാൽ ആഭ്യന്തര ക്രിക്കറ്റിൽ പോലും കളിക്കാൻ കഴിയില്ലെന്ന് ചൂണ്ടികാട്ടിയാണ് ശ്രീശാന്ത് ഹൈക്കോടതിയിൽ ഹർജി നൽകിയത്. 

ഹൈക്കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്നും ദൈവത്തിന് നന്ദി പറയുന്നുവെന്നും ശ്രീശാന്ത് പ്രതികരിച്ചു. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. തുടര്‍ന്നാണ് ശ്രീശാന്ത് ബി.സി.സി.ഐക്കെതിരെ കോടതിയെ സമീപിച്ചത്.ശ്രീശാന്തിനെ പോലൊരു കളിക്കാരനെ അധികകാലം മാറ്റി നിര്‍ത്താനാവില്ലെന്നും വിലക്കേര്‍പ്പെടുത്തിയത് സ്വാഭാവിക നീതിക്ക് എതിരാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ബിസിസിഐ അന്വേഷണ കമ്മിഷന്റെ റിപ്പോർട്ടുകൾക്ക് ആധാരമാക്കിയതു ഡൽഹി പൊലീസ് നൽകിയ വിവരങ്ങളാണെന്നും പൊലീസിന്റെ വാദങ്ങൾ തള്ളി പട്യാല സെഷൻസ് കോടതി തന്നെ കേസിൽ കുറ്റവിമുക്തനാക്കിയതാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.

 2013 മേയിൽ ഐപിഎൽ ഒത്തുകളി വിവാദത്തിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടർന്ന് ബിസിസിഐ ശ്രീശാന്തിനെ സസ്പെൻഡ് ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടത്. രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്‍ഡില  എന്നിവരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പിന്നീട് ഇവര്‍ക്കെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ക്ക് തെളിവില്ലെന്ന് കണ്ടെത്തി  പട്യാല സെഷൻസ് കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരുന്നു.


LATEST NEWS