ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍; ശ്രീലങ്കയ്ക്ക് ഇന്നു സന്നാഹ മത്സരം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന്‍; ശ്രീലങ്കയ്ക്ക് ഇന്നു സന്നാഹ മത്സരം

കൊൽക്കത്ത: ഇന്ത്യയില്‍ ഒരു ടെസ്റ്റ് വിജയമെന്ന ചരിത്രനേട്ടം ലക്ഷ്യമിട്ടെത്തുന്ന ശ്രീലങ്കയ്ക്ക് ഇന്നു സന്നാഹം. മലയാളിതാരം സഞ്ജു സാംസണ്‍ നയിക്കുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനെതിരായ ലങ്കയുടെ ദ്വിദിന മൽസരം ഇന്നു കൊൽക്കത്തയിൽ ആരംഭിക്കും. 

രണ്ടു മാസം മുൻപ് ഇന്ത്യയ്ക്കെതിരെ നാട്ടിൽ സമ്പൂർണ തോൽവി വഴങ്ങിയിരുന്നു. മാനസികമായ മേധാവിത്വം വീണ്ടെടുക്കാൻ സന്ദർശകർക്ക് ഈ മൽസരം നിർണായകമാണ്. ടെസ്റ്റും ഏകദിനവും ട്വന്റി20യും ഉൾപ്പെടെ ഒന്നര മാസം നീണ്ടുനിൽക്കുന്ന പര്യടനത്തിനാണു ശ്രീലങ്കൻ ടീം ഇന്ത്യയിലെത്തിയത്. മറുഭാഗത്ത് അപ്രതീക്ഷിതമായി ടീമിൽ ഇടം കിട്ടിയവരാണ് ബോർഡ് പ്രസിഡന്റ്സ് ഇലവനിലെ താരങ്ങളിലേറെയും. 

രഞ്ജി സീസണിലെ അഞ്ചാം റൗണ്ട് മൽസരങ്ങൾ നടക്കുന്നതിനാൽ കേരള, മധ്യപ്രദേശ്, ഹൈദരാബാദ്, പഞ്ചാബ് ര​ഞ്ജി ടീമുകളിൽനിന്നുള്ളവരെ മാത്രമേ ടീമിലേക്കു പരിഗണിച്ചിട്ടുള്ളൂ. രഞ്ജിയിൽ ഈ സീസണിൽ ഇരട്ട സെഞ്ചുറി നേടിയ അമോൽപ്രീത് സിങ്, അഭിഷേക് ഗുപ്ത എന്നിവർക്കൊപ്പം കേരള താരങ്ങളായ ജലജ് സക്സേനയും സന്ദീപ് വാരിയരും രോഹൻ പ്രേമും ടീമിലുണ്ട്.